Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ സംബന്ധിച്ച താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെ ?

  1. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് പി. എൻ. പണിക്കർ ആണ്.
  2. 1945-ൽ അമ്പലപ്പുഴയിൽ വെച്ചാണ് അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം രൂപീകരിച്ചത്.
  3. ഗ്രന്ഥശാലാ സംഘത്തിൻറെ മുദ്രാവാക്യം 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്നതായിരുന്നു.

    A1, 3 ശരി

    B1 തെറ്റ്, 3 ശരി

    C1, 2 ശരി

    Dഎല്ലാം ശരി

    Answer:

    C. 1, 2 ശരി

    Read Explanation:

    • പി.എൻ. പണിക്കർ ആണ് കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത്.

    • 1945 സെപ്റ്റംബർ 14-ന് അമ്പലപ്പുഴയിലെ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയിൽ വെച്ചാണ് 'അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം' രൂപീകരിച്ചത്. ഇത് പിന്നീട് കേരള ഗ്രന്ഥശാലാ സംഘമായി മാറി.

    • ഗ്രന്ഥശാലാ സംഘത്തിന്റെ മുദ്രാവാക്യം 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക' എന്നതായിരുന്നു. ( 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്നത് ശ്രീനാരായണ ഗുരുവിന്റെ വചനമാണ്).

    • വായനാദിനം: പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 കേരളത്തിൽ വായനാദിനമായി ആചരിക്കുന്നു.

    • വായനാ വാരം: ജൂൺ 19 മുതൽ 25 വരെ വായനാ വാരമായി ആചരിക്കുന്നു.

    • പി.എൻ. പണിക്കർ ഫൗണ്ടേഷൻ: ഇതിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്.


    Related Questions:

    മന്നത്ത് പദ്മനാഭനെ സംബന്ധിച്ച് ശെരിയായ പ്രസ്താവനകൾ കണ്ടെത്തുക

    1. 1947 - ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
    2. 1959 - ലെ വിമോചന സമരത്തിന് നേതത്വം നൽകി
    3. ഭാരത കേസരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
    4. 1935 - ലെ കോഴഞ്ചേരി പ്രസംഗം നടത്തിയ നേതാവ്
      "സത്യം സമത്വം സ്വാതന്ത്ര്യം" ഇത് ഒരു മലയാള പത്രത്തിൻ്റെ ആപ്‌തവാക്യം ആണ്. പത്രം ഏതാണെന്ന് കണ്ടെത്തുക :
      The founder of Atmavidya Sangham was:
      തിരുവിതാംകൂറിലെ രാജവാഴ്‌ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്ത് കൊണ്ടുവന്ന "സ്വദേശാഭിമാനി" പത്രത്തിൻ്റെ സ്ഥാപകൻ ആര്?

      ചട്ടമ്പി സ്വാമികളുടെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ നിന്ന് ശരിയായവ കണ്ടെത്തുക.

      (i) പ്രാചീനമലയാളം

      (ii) ആദിഭാഷ

      (iii) വേദാധികാര നിരൂപണം

      (iv) ആത്മോപദേശശതകം