Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

കേരള സർക്കാരിൻ്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള പ്രസ്താവനകളിൽ തെറ്റായത് ഏത്/ഏവ?

  1. കേരളാ സാമൂഹ്യനീതി വകുപ്പ്, സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുക, എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച വെബ് പോർട്ടലാണ് 'കെ. സ്മാർട്ട്'
  2. ആദിവാസി ജനതക്ക് ആരോഗ്യ സേവനങ്ങൾ നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'സ്നേഹയാനം' സംസ്ഥാന വനംവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ്
  3. മുതിർന്ന പൗരന്മാർക്ക് സൗജന്യമായി പല്ല് സെറ്റ് നൽകുന്ന സാമൂഹിക നീതി വകുപ്പിന്റെ സംരംഭമാണ് 'മന്ദഹാസം.'

    Aഎല്ലാം തെറ്റ്

    B1, 2 തെറ്റ്

    C2 മാത്രം തെറ്റ്

    D1 മാത്രം തെറ്റ്

    Answer:

    C. 2 മാത്രം തെറ്റ്

    Read Explanation:

    പദ്ധതികളെക്കുറിച്ചുള്ള വസ്തുതകൾ

    • കെ-സ്മാർട്ട് (K-SMART): തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഡിജിറ്റൽവൽക്കരിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ പോർട്ടലാണിത്. Kerala Solutions for Managing Administrative Reformation and Transformation എന്നതാണ് ഇതിന്റെ പൂർണ്ണരൂപം. 2024 ജനുവരി 1-ന് ഇത് നിലവിൽ വന്നു. തദ്ദേശ വകുപ്പിലെ സേവനങ്ങൾ സുതാര്യവും വേഗത്തിലുമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
    • സ്നേഹയാനം: ഈ പദ്ധതി വനം വകുപ്പുമായി ബന്ധപ്പെട്ടതല്ല. ആദിവാസി മേഖലകളിലും വിദൂര പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആവിഷ്കരിച്ചതാണ് ഈ പദ്ധതി. ആദിവാസി ഊരുകളിലേക്ക് ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തി ചികിത്സയും മരുന്നുകളും ഉറപ്പാക്കുന്നതാണ് ഇതിന്റെ പ്രവർത്തനരീതി.
    • മന്ദഹാസം: സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് സൗജന്യമായി പല്ല് സെറ്റ് (Dentures) നൽകുന്നതിലൂടെ അവരുടെ പോഷകാഹാര ലഭ്യതയും ജീവിതനിലവാരവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

    Related Questions:

    ലഖ്പതി ദീദി സ്കീമുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക

    1. സഹകരണ സ്ഥാപനങ്ങളിലെ സ്ത്രികളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലാണ് പദ്ധതി പ്രാഥമികമായി ബന്ധപ്പെട്ടിരിക്കുന്നത്
    2. പദ്ധതിയുടെ വിവിധ വശങ്ങൾ വിശദമാക്കുന്ന മാർഗ്ഗനിർദ്ദേശ രേഖയാണ് ലഖ്‌പതി മാർഗദർശിക
    3. സാധ്യതയുള്ള ലഖ്‌പതി ദിദികളെ തിരിച്ചറിയുകയും അവർ വിവിധ ഉപജീവന മാതൃകകളുമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നു
      കോളേജ് വിദ്യാവിദ്യാർത്ഥികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തി ആത്മഹത്യ പ്രവണത കുറയ്ക്കുന്നതിനായി കേരളത്തിൽ ആരംഭിച്ച പദ്ധതിയുടെ പേര് ?
      ഹരിത കേരള മിഷൻ ഊന്നൽ നൽകാത്ത മേഖല ഏതെന്ന് കണ്ടെത്തുക?

      താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായവ കണ്ടെത്തുക:

      (1) സൂക്ഷ്‌മ, ചെറുകിട സംരംഭങ്ങൾക്ക് വായ്‌പാ ലഭ്യത ഉറപ്പാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് മുദ്ര യോജന (പി.എം.എം.വൈ)

      (2) മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി ദരിദ്ര-ഇടത്തര വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രത്യേക വായ്‌പാ പദ്ധതിയാണ് പി.എം. വിദ്യാലക്ഷ്മ‌ി

      (3) ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും പാവപ്പെട്ടവർക്കുള്ള നൈപുണ്യ പരിശീലന പരിപാടിയാണ് പി.എം. ഉജ്ജ്വൽ യോജന

      (4) യൂവാക്കൾക്ക് വ്യവസായവുമായി ബന്ധപ്പെട്ട വൈദഗ്‌ധ്യം നൽകുന്നതിനായി ആരംഭിച്ച പരിശീലന പരിപാടിയാണ് പി.എം. കൗശൽ വികാസ് (പി.എം.കെ.വി.വൈ.)

      താഴെ കൊടുത്തിരിക്കുന്നതിൽ ശരിയായത് കണ്ടെത്തുക:

      (1) മറവി രോഗം ആരംഭിച്ചി വയോജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ അഫ്‍രംഭിച്ച പദ്ധതിയാണ് ഓർമ്മത്തോണി

      (2) സാമ്പത്തികമായി പിന്നോകം നിൽക്കുന്ന വിധവകൾക്ക് സ്വയം തൊഴിൽ ചെയ‌് വരുമാന മാർഗം കണ്ടെത്തുന്നതിനായി വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതിയാണ് "സഹായ ഹസ്തം"

      (3) 18 വയസ്സിന് താഴെയുള്ള മാരക രോഗങ്ങൾ ബാധിച്ച കുട്ടികളുടെ ചികിത്സാ ചെലവുകൾ വഹിക്കാനായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് താലോലം പദ്ധതി'

      (4) ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികൾക്ക് മരുന്നും പിന്തുണയും നൽകാനുള്ള പദ്ധതിയാണ് 'മിഠായി'