Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?

  1. ഹിന്ദു - മുസ്ലിം ഐക്യത്തിന് മേൽ പതിച്ച ബോംബ് എന്ന് സുരേന്ദ്രനാഥ് ബാനർജി വിശേഷിപ്പിച്ചത് ബംഗാൾ വിഭജനത്തെയാണ്
  2. 1905 ഓഗസ്റ്റ് 7 ന് നടന്ന സമ്മേളനത്തോടെയാണ് ബംഗാൾ വിരുദ്ധ സമരം ആരംഭിച്ചു
  3. ബംഗാൾ വിഭജനം നിലവിൽ വന്നത് 1905 ഒക്ടോബർ 16
  4. ബംഗാൾ വിഭജനത്തിന്റെ ദുഃഖാചരണമായി കൊൽക്കത്തയിൽ ഹർത്താൽ ആചരിച്ചതിന്റെ ഭാഗമായി രവീന്ദ്ര നാഥ ടാഗോർ ആലപിച്ച ഗാനമാണ് അമർ സോനാ ബംഗ്ലാ 

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C3 മാത്രം ശരി

    D2 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    ബംഗാൾ വിഭജനം

    • ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ഭരണകേന്ദ്രം - ബംഗാൾ
    • ബംഗാൾ വിഭജിക്കപ്പെട്ട വർഷം - 1905 ജൂലൈ 20
    • ബംഗാൾ വിഭജിച്ച വൈസ്രോയി - കഴ്‌സൺ പ്രഭു 
    • ബംഗാൾ വിഭജനം നിലവിൽ വന്നത് - 1905 ഒക്ടോബർ 16 
    • ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ വൈസ്രോയി - മിന്റോ II പ്രഭു
    • ബംഗാൾ വിഭജനം നിലവിൽ വരുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് - സർ ഹെന്രി കോട്ടൺ

    • ബംഗാളിൽ ഐക്യം നിലനിർത്തുന്നതിനുവേണ്ടി ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തത് - രവീന്ദ്രനാഥ് ടാഗോർ
    • ബംഗാൾ മുഴുവൻ വിലാപദിനമായി ആചരിച്ചതെന്ന് - ഒക്ടോബർ  16 
    • ബംഗാൾ വിഭജനത്തെ തുടർന്ന് കോൺഗ്രസ് ആരംഭിച്ച പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം
    • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിലേക്ക് പ്രവേശിക്കാൻ അരബിന്ദോ ഘോഷിനെ പ്രേരിപ്പിച്ച സംഭവം - ബംഗാൾ വിഭജനം
    • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്‌സറി - ബംഗാൾ 
    • ബംഗാൾ വിഭജനകാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപർ - ഭൂപേന്ദ്രനാഥ് ദത്ത

    • ബംഗാൾ വിഭജനം റദ്ദാക്കിയ വർഷം - 1911 
    • ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി - ഹാർഡിഞ്ച് II പ്രഭു
    • ബംഗാൾ വിഭജനം റദ്ദാക്കിയ ബ്രിട്ടീഷ് രാജാവ് - ജോർജ് അഞ്ചാമൻ
    • ബംഗാൾ വിഭജനം പിൻവലിക്കാൻ കാരണമായ പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം

    ബംഗാൾ വിഭജനത്തെകുറിച്ചുള്ള പ്രശസ്തമായ വാക്കുകൾ :

    • "ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ മേല്‍വീണ ബോംബ്‌ " - സുരേന്ദ്രനാഥ ബാനർജി  

    • "പശ്ചിമബംഗാളും പൂർവ്വബംഗാളും ഒരു ഹൃദയത്തിന്റെ രണ്ട് അറകളാണ്. ഈ അറകളിൽ നിന്നുത്ഭവിക്കുന്ന ചൂട് രക്തമാണ് ബംഗാളികളുടെ സിരകളിലൂടെ ഒഴുകുന്നത്" - രവീന്ദ്രനാഥ് ടാഗോർ

    • "ബ്രിട്ടീഷ് ഗവൺമെന്റ് നമ്മെ വിഭജിക്കുവാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. എങ്കിലും നമ്മുടെ ഹൃദയങ്ങളെ വേർപെടുത്തുവാൻ അവർക്കാവില്ല"  - രവീന്ദ്രനാഥ് ടാഗോർ
       
    •  "ഐക്യത്തിൽ നിൽക്കുന്ന ബംഗാൾ ഒരു ശക്തിയാണ്. വിഭജിക്കപ്പെട്ടാൽ ശക്തി കുറയും. നമ്മുടെ ഭരണത്തെ എതിർക്കുന്നവരുടെ കരുത്ത് ചോർന്ന് പോകും"  - റിസ്‌ലെ (1904)

    • "ഇന്ത്യയുടെ യഥാർഥ പുനരുദ്ധാരണം നടന്നത് ബംഗാൾ വിഭജനത്തിനു ശേഷമാണ്" - ഗാന്ധിജി

    • "ഇതൊരു ക്രൂരമായ തെറ്റാണ്''- ഗോപാല കൃഷ്ണ ഗോഖലെ 

     


    Related Questions:

    The newspaper published by Mrs. Annie Besant :
    Which of the following European officers defeated Rani Lakshmibai of Jhansi during the Revolt of 1857 ?
    Who recieved the news of India's independence ?
    1905 ൽ ലണ്ടൻ കേന്ദ്രമാക്കി ഇന്ത്യൻ ഹോം റൂൾ സൊസൈറ്റി സ്ഥാപിച്ചത് ആരായിരുന്നു ?
    വി.പി.മേനോൻ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ് ?