Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. റൂഥർഫോർഡിന്റെ ആറ്റം മാതൃകയ്ക്ക് കൂടുതൽ വ്യക്തമായ വിശദീകരണം നൽകി പുതിയ ഒരു മാതൃക നിർദ്ദേശിച്ചത് നീൽസ് ബോർ എന്ന ശാസ്ത്രജ്ഞനാണ്
  2. ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ) ആണ്
  3. ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജം കുറഞ്ഞുവരും
  4. ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്ട്രോണുകൾക്ക് ഊർജം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല

    Aരണ്ട് തെറ്റ്, മൂന്ന് ശരി

    Bനാല് മാത്രം ശരി

    Cമൂന്നും, നാലും ശരി

    Dഒന്നും രണ്ടും നാലും ശരി

    Answer:

    D. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    • റൂഥർഫോർഡിന്റെ ആറ്റം മാതൃകയ്ക്ക് കൂടുതൽ വ്യക്തമായ വിശദീകരണം നൽകി പുതിയ ഒരു മാതൃക നിർദ്ദേശിച്ചത് നീൽസ് ബോർ എന്ന ശാസ്ത്രജ്ഞനാണ്. 
    • ഈ മാതൃക ബോർ മാതൃക എന്നറിയപ്പെടുന്നു
    • ആറ്റത്തിൽ ന്യൂക്ലിയസിനു ചുറ്റും ഇലക്ട്രോണുകൾ പ്രദക്ഷിണം ചെയ്യുന്നത് നിശ്ചിത ഓർബിറ്റുകളിൽ (ഷെല്ലുകളിൽ) ആണ്.
    • ഓരോ ഷെല്ലിലെയും ഇലക്ട്രോണുകൾക്ക് ഒരു നിശ്ചിത ഊർജമുണ്ട്. അതിനാൽ ഷെല്ലുകളെ ഊർജനിലകൾ (Energy levels) എന്നു പറയും.
    • ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്ട്രോണുകൾക്ക് ഊർജം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.
    • ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്തോറും ഷെല്ലുകളുടെ ഊർജം കൂടിവരും
    • ഷെല്ലുകൾക്ക് ന്യൂക്ലിയസിൽ നിന്നു തുടങ്ങി 1,2,3,4,5... എന്ന് നമ്പർ നൽകിയോ K, L, M, N, O... എന്നിങ്ങനെ പേരു നല്കിയോ സൂചിപ്പിക്കാവുന്നതാണ്.

    Related Questions:

    പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചത് ----.
    ആറ്റത്തിന് ചാർജ്ജ് ലഭിക്കുന്ന അവസ്ഥ ഏത് ?
    ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിന് ഉപയോഗിക്കുന്ന കാർബണിന്റെ റേഡിയോആക്റ്റീവ് ഐസോടോപ്പ് ?
    കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?

    ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

    1. ആറ്റം വൈദ്യുതപരമായി ഉദാസീനമാണ്
    2. ആറ്റത്തിനോ, ആറ്റങ്ങൾ ചേർന്നുണ്ടായ തന്മാത്രകൾക്കോ ചാർജിന്റെ സാന്നിദ്ധ്യം അനുഭവപ്പെടുന്നില്ല
    3. ഒരു ആറ്റത്തിൽ പ്രോട്ടോണുകളുടെയും ഇലക്ട്രോണുകളുടെയും എണ്ണം തുല്യമാണ്