Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. സസ്യങ്ങളിൽ കാണുന്ന പച്ചനിറമുള്ള വർണകമാണ് ഹരിതകം.
  2. ആഹാരനിർമാണത്തിന് ആവശ്യമായ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നത് ഹരിതകമാണ്.
  3. ഹരിതകം കൂടുതലുള്ളത് സസ്യങ്ങളുടെ തണ്ടിലാണ്

    Aഒന്നും രണ്ടും

    Bഒന്ന് മാത്രം

    Cഒന്നും മൂന്നും

    Dരണ്ട് മാത്രം

    Answer:

    A. ഒന്നും രണ്ടും

    Read Explanation:

    ഹരിതകം (Chlorophyll)

    • സസ്യങ്ങളിൽ കാണുന്ന പച്ചനിറ മുള്ള വർണകമാണ് ഹരിതകം.
    • ആഹാരനിർമാണത്തിന് ആവശ്യമായ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുന്നത് ഹരിതകമാണ്.
    • ഹരിതകം കൂടുതലുള്ളത് ഇലകളിലാണ്.
    • ഹരിതകം കണ്ടുപിടിച്ചത് : പി.ജെ. പെൽബർട്ടിസ്

    സസ്യ വർണകങ്ങളും അവ നൽകുന്ന നിറങ്ങളും:

    • ഹരിതകം - പച്ച
    • സാന്തോഫിൽ - മഞ്ഞ
    • ആന്തോസയാനിൻ - ചുവപ്പ്
    • കരോട്ടിൻ - ഓറഞ്ചും മഞ്ഞയും കലർന്ന നിറം

    Related Questions:

    ഇലയിലെ ആസ്യരന്ധ്രത്തിൻ്റെ ധർമ്മം അല്ലാത്തത് എന്താണ് ?
    പ്രകാശസംശ്ലേഷണത്തിൻ്റെ ഉത്പന്നം അല്ലാത്തത് ഏതാണ് ?
    സന്തോഫിൽ വർണ്ണകമുള്ള ഇലകൾ കാണപ്പെടുന്ന നിറം ഏതാണ് ?
    ആഹാരം സംഭരിച്ചു വെക്കുന്ന വേരുകൾ ഏതു പേരിൽ അറിയപ്പെടുന്നു ?
    ഒരു ചെടിയുടെ തണ്ടിൽ നിന്നും വേരുകൾ താഴേക്ക് വളരുകയാണെങ്കിൽ അത്തരം വേരുകളെ പറയുന്ന പേരെന്താണ് ?