Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS ലെ സെക്ഷൻസ് പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ: 309 (4) - കവർച്ച നടത്തുന്നത് ഹൈവേയിൽ വെച്ച്, സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലാണെങ്കിൽ, 14 വർഷം വരെ തടവും പിഴയും.
  2. സെക്ഷൻ: 309(5) - കവർച്ച നടത്താൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഏഴു വർഷം വരെ ആകാവുന്ന കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്.
  3. സെക്ഷൻ: 309(6) - ചില കേസുകളിൽ, കവർച്ച നടത്തുന്നതിനിടയിലോ, കവർച്ചാ ശ്രമത്തിനിടയിലോ, മറ്റൊരു വ്യക്തിയെ ദേഹോപദ്രവം ഏൽപിക്കുമെങ്കിൽ, ആ വ്യക്തിയും കവർച്ചയിൽ കൂട്ടുചേർന്ന മറ്റു വ്യക്തികൾക്കും ജീവപര്യന്തം തടവിനോ, 10 വർഷം വരെ ആകാവുന്ന കഠിന തടവിനോ, ഒപ്പം പിഴ ശിക്ഷയും അർഹതയുണ്ട്.

    Aമൂന്ന് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    സെക്ഷൻ: 309 (4)

    • കവർച്ച നടത്തുന്നത് ഹൈവേയിൽ വെച്ച്, സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിലാണെങ്കിൽ, 14 വർഷം വരെ തടവും പിഴയും.

    സെക്ഷൻ: 309(5)

    • കവർച്ച നടത്താൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഏഴു വർഷം വരെ ആകാവുന്ന കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്.

    സെക്ഷൻ: 309(6)

    • ചില കേസുകളിൽ, കവർച്ച നടത്തുന്നതിനിടയിലോ, കവർച്ചാ ശ്രമത്തിനിടയിലോ, മറ്റൊരു വ്യക്തിയെ ദേഹോപദ്രവം ഏൽപിക്കുമെങ്കിൽ, ആ വ്യക്തിയും കവർച്ചയിൽ കൂട്ടുചേർന്ന മറ്റു വ്യക്തികൾക്കും ജീവപര്യന്തം തടവിനോ, 10 വർഷം വരെ ആകാവുന്ന കഠിന തടവിനോ, ഒപ്പം പിഴ ശിക്ഷയും അർഹതയുണ്ട്.


    Related Questions:

    ബലാത്സംഗം സ്ത്രീയെ മരണത്തിലോ , ജീവച്ഛവമാക്കുന്ന അവസ്ഥയിലോ എത്തിച്ചാൽ ഉള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    പോലീസ് കസ്റ്റഡിലെ പ്രതി കുറ്റസമ്മതം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
    ബി.ൻ.സ്. പ്രകാരം ഒരു ശിക്ഷ നടപ്പിലാക്കുമ്പോൾ, ഏകാന്ത തടവ് ഒരു സാഹചര്യത്തിലും എത്ര ദിവസം അധീകരിക്കാൻ പാടില്ല?
    ചില പ്രവൃത്തികൾ കൊണ്ട് ദോഷം വരുന്നില്ലെങ്കിലും അതിൽ ഉൾപ്പെട്ട വ്യക്തികളുടെ സമ്മതത്തോടെയാണെങ്കിലും കുറ്റകൃത്യങ്ങളാണ് എന്ന് പറയുന്ന BNS സെക്ഷൻ ഏത് ?

    താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1. സെക്ഷൻ 326 - പരിക്ക്, വെള്ളപ്പൊക്കം, തീ, സ്ഫോടക വസ്തുക്കൾ പോലുള്ളവ മൂലമുള്ള ദ്രോഹം
    2. സെക്ഷൻ 326 (a) - കാർഷികാവശ്യങ്ങൾക്ക് വേണ്ടിയോ, മനുഷ്യജീവികൾക്കോ, ജന്തുക്കൾക്കോ, ആഹാരത്തിനോ പാനീയത്തിനോ ശുചീകരണത്തിനു വേണ്ടിയോ വെള്ളം നൽകുന്നത് കുറവ് വരുത്തുന്നതോ, വരുത്താൻ ഇടയുള്ളതോ ആയ കുറ്റകൃത്യം ചെയ്യുന്ന ഏതൊരാൾക്കും - 5 വർഷം വരയാകാവുന്ന തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും