App Logo

No.1 PSC Learning App

1M+ Downloads

കോൺവെക്സ് ലെൻസും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഹ്രസ്വ ദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നു.
  2. വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ലെൻസ്.
  3. ടി വി , ക്യാമറ ,പ്രൊജക്ടർ മുതലായ ഉപകരണങ്ങളിൽ ഉപയോഗിക്കുന്നു
  4. വെള്ളെഴുത്ത് പരിഹരിക്കുവാൻ ഉപയോഗിക്കുന്നു.

    Aഇവയൊന്നുമല്ല

    Bii മാത്രം ശരി

    Ci, iii ശരി

    Dii, iii, iv ശരി

    Answer:

    D. ii, iii, iv ശരി

    Read Explanation:

    ദീർഘദൃഷ്ടി അഥവാ ഹൈപ്പർ മെട്രോപ്പിയ പരിഹരിക്കുവാൻ ആണ് കോൺവെക്സ് ലെൻസ് ഉപയോഗിക്കുന്നത്.വെള്ളെഴുത്ത് അഥവാ Presbyopia പരിഹരിക്കുവാനും ഇത് ഉപയോഗിക്കുന്നു. വസ്തുക്കളെ വലുതായി കാണുവാൻ സഹായിക്കുന്നതിനാൽ മാഗ്നിഫൈയിംഗ് ലെൻസ് ആയിട്ട് കൂടി ഇത് ഉപയോഗിക്കപ്പെടുന്നു. ടി വി , ക്യാമറ ,പ്രൊജക്ടർ മുതലായ ഉപകരണങ്ങളിൽ കോൺവെക്സ് ലെൻസ് ആണ് ഉപയോഗിക്കുന്നത്.


    Related Questions:

    ഒരു പ്രകാശ തരംഗം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ, താഴെ പറയുന്നവയിൽ ഏത് ഗുണമാണ് മാറ്റമില്ലാതെ തുടരുന്നത്?
    വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം അറിയപ്പെടുന്നത് ?

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

    1.നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളെ പ്രാഥമിക വർണ്ണങ്ങൾ എന്നു വിളിക്കുന്നു. ഈ നിറങ്ങൾ ഉപയോഗിച്ച് മറ്റ് നിറങ്ങൾ നിർമ്മിക്കാവുന്നതാണ്

    2. പ്രാഥമിക വർണ്ണങ്ങൾ ചേർത്ത് ദ്വീതീയ വർണ്ണങ്ങളായ മഞ്ഞ, സിയാൻ, മജന്ത എന്നിവ നിർമ്മിക്കാം 

    3.ഏതെങ്കിലും ഒരു ദ്വീതീയ വർണ്ണത്തോട് അതിൽ പെടാത്ത ഒരു പ്രാഥമികവർണ്ണം ചേർത്താൽ ധവളവർണ്ണം ലഭിക്കും.

    അപവർത്തനവുമായി ബന്ധപ്പെട്ട നിയമം ആണ് :
    ധവള പ്രകാശത്തിൽ അടങ്ങിയിട്ടില്ലാത്ത നിറം ഏത്?