Challenger App

No.1 PSC Learning App

1M+ Downloads

സ്വാതന്ത്ര്യാനന്തരം ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ പര്യവേഷണങ്ങളെ പറ്റിയുള്ള ശരിയായ പ്രസ്‌താവനകൾ ഏത്?

  1. 1962-ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സമിതി രൂപീകൃതമായി.
  2. 1969-ൽ ISRO രൂപീകരിച്ചു
  3. ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം വിശാഖപട്ടണത്ത് ആരംഭിച്ചു.
  4. 1975-ൽ ആര്യഭട്ട എന്ന ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു.

    Aഒന്നും മൂന്നും ശരി

    Bഎല്ലാം ശരി

    Cഒന്നും രണ്ടും നാലും ശരി

    Dരണ്ട് തെറ്റ്, മൂന്ന് ശരി

    Answer:

    C. ഒന്നും രണ്ടും നാലും ശരി

    Read Explanation:

    • ഇന്ത്യൻ ബഹിരാകാശ ഗവേഷണ സമിതി (INCOSPAR): 1962-ൽ ഡോ. വിക്രം സാരാഭായ് മുൻകൈയെടുത്ത് INCOSPAR രൂപീകൃതമായി. ഇത് പിന്നീട് ISRO ആയി വികസിച്ചു.

    • ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO): 1969 ഓഗസ്റ്റ് 15-ന് ISRO സ്ഥാപിതമായി. ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

    • ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം: തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ (TERLS) ആണ് ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം. ഇത് തിരുവനന്തപുരത്തിനടുത്തുള്ള തുമ്പയിൽ സ്ഥിതിചെയ്യുന്നു


    Related Questions:

    ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ സമ്പൂർണ്ണ കാലാവസ്ഥ പഠന ഉപഗ്രഹം?
    ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രോപരിതലത്തിന്റെ ഒരു ഭാഗമെ കാണാനാകൂ. ഏത് ബഹിരാകാശവാഹനമാണ് ആദ്യമായി ചന്ദ്രന്റെ മറുഭാഗത്തിന്റെ ചിത്രമെടുത്തത് ?
    ജി.പി.എസ്._____ ന്റെ സഹായത്തോടെ പ്രവർത്തിക്കുന്നു.

    ശരിയായ പ്രസ്താവന കണ്ടെത്തുക.

    1. ആൻ മക് ക്ലെയിനിനും നിക്കോൾ അയേഴ്‌സിനുമൊപ്പമാണ് സുനിതാ വില്ല്യംസും ബുച്ച് വിൽമോറും ബഹിരാകാശത്തുനിന്നും ഫ്ലോറിഡയുടെ തീരക്കടലിൽ ഇറങ്ങിയത്
    2. ഒരു യൂറോപ്യൻ സ്പെസ്സ് ഏജൻസിയാണ് 'സ്പെസ്സ് എക്സ്'
    3. 286 ദിവസത്തെ ബഹിരാകാശവാസത്തിന് ശേഷമാണ് സുനിതാ വില്ല്യംസും ബുച്ച്‌വിൽമോറും ഭൂമിയിലെത്തിയത്.
      മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യത്തിന്റെ പേര് എന്ത്?