App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള അഭിപ്രായ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളിൽ പൊതുമനോഭാവത്തെയും, അഭിപ്രായത്തെയും കുറിച്ചുള്ള വിവരശേഖരണത്തിനുള്ള വളരെ ഫലപ്രദമായ മാർഗമാണ് അഭിപ്രായവോട്ടെടുപ്പ്.
  2. ഇതിൽ ജനസംഖ്യയുടെ ഒരു സാമ്പിൾ തിരഞ്ഞെടുത്ത് അവരിലൂടെ വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായം ആരായുന്നു
  3. അഭിപ്രായവോട്ടെടുപ്പ് നടത്തുന്നതിനായി ഇന്ന് വിവിധ പ്രൊഫഷണൽ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്

    Aii മാത്രം ശരി

    Biii മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    അഭിപ്രായ വോട്ടെടുപ്പ് (Opinion Poll)

    • വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളിൽ പൊതുമനോഭാവത്തെയും, അഭിപ്രായത്തെയും കുറിച്ചുള്ള വിവരശേഖരണത്തിനുള്ള വളരെ ഫലപ്രദമായ മാർഗമാണ് അഭിപ്രായവോട്ടെടുപ്പ്.

    • ഇതിൽ ജനസംഖ്യയുടെ ഒരു സാമ്പിൾ തിരഞ്ഞെടുത്ത് അവരിലൂടെ വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായം ആരായുന്നു.

    • ഈ അഭിപ്രായത്തെ അടിസ്ഥാനമാക്കി പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നു.

    • അഭിപ്രായവോട്ടെടുപ്പ് നടത്തുന്നതിനായി ഇന്ന് വിവിധ പ്രൊഫഷണൽ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്.


    Related Questions:

    ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും പൊതുജനാഭിപ്രായത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നു
    2. സാഹചര്യങ്ങൾക്കും, സമയത്തിനും, പുതിയ അറിവുകൾക്കുമനുസരിച്ച് പൊതുജനാഭിപ്രായം മാറാവുന്നതാണ്.
    3. പൊതുജനാഭിപ്രായം എല്ലായ്‌പ്പോഴും രാഷ്ട്രീയകാര്യങ്ങളുമായി മാത്രമല്ല, സാമൂഹിക - സാമ്പത്തിക - സാംസ്കാരിക കാര്യങ്ങളുമായി ബന്ധപ്പെട്ടും രൂപപ്പെടാറുണ്ട്.
    4. പൊതുജനാഭിപ്രായം ജനാധിപത്യപരമായ ആശയവിനിമയം ഉറപ്പാക്കുന്നു.

      ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഏജൻസികളുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക

      1. കുടുംബം
      2. വിദ്യാഭ്യാസസ്ഥാപനങ്ങൾ
      3. സമപ്രായസംഘങ്ങൾ
      4. രാഷ്ട്രീയ പർട്ടികളും, അവയുടെ പ്രവർത്തനങ്ങളും

        ചുവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായരൂപീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

        1. പൊതുജനാഭിപ്രായരൂപീകരണം എന്നത് യാന്ത്രികമായതോ, കൃത്യതയുള്ളതോ, സമയബന്ധിതമായതോ ആയ ഒരു പ്രക്രിയയല്ല
        2. ഈ പ്രക്രിയയിൽ ചില അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും, അതൊരു പൊതു അഭിപ്രായമായി ഉയർന്നുവരുകയും ചെയ്യുന്നു.
        3. ഔപചാരികവും, അനൗപചാരികവുമായ പ്രക്രിയകളിലൂടെയാണ് പൊതുജനാഭിപ്രായം രൂപപ്പെട്ടുവരുന്നത്.
          പൗരസമൂഹം പ്രവർത്തിക്കുന്നത് പ്രധാനമായും -
          അഭിപ്രായവോട്ടെടുപ്പ് (Opinion Poll) പ്രധാനമായും എന്തിനാണ് ഉപയോഗിക്കുന്നത്?