Challenger App

No.1 PSC Learning App

1M+ Downloads

വാട്ടർലൂ യുദ്ധവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധം
  2. 1817ൽ നടന്ന യുദ്ധം
  3. ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ' എന്നറിയപ്പെടുന്ന ആർതർ വെല്ലസ്ലി പ്രഭുവാണ് നെപ്പോളിയനെ പരാജയപ്പെടുത്തിയത്

    Ai മാത്രം

    Bi, iii എന്നിവ

    Ciii മാത്രം

    Dഎല്ലാം

    Answer:

    B. i, iii എന്നിവ

    Read Explanation:

    വാട്ടർലൂ യുദ്ധം

    • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധം.
    • നെപ്പോളിയൻ ബോണപ്പാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യവും ബ്രിട്ടീഷ് സൈന്യവും തമ്മിൽ 1815 ജൂണിൽ നടന്ന യുദ്ധം.
    • നെതർലാൻഡ്സിലെ വാട്ടർലൂവിലാണ് യുദ്ധം അരങ്ങേറിയത് (ഇപ്പൊൾ വാട്ടർലൂ ബെൽജിയത്തിന്റെ ഭാഗമാണ്)
    • .'ഡ്യൂക്ക് ഓഫ് വെല്ലിങ്ടൺ' എന്നറിയപ്പെടുന്ന ആർതർ വെല്ലസ്ലി പ്രഭുവാണ് ബ്രിട്ടീഷ് സേനയെ നയിച്ചത്.
    • ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി അനേകം യുദ്ധങ്ങൾ ജയിച്ചിട്ടുള്ള ആർതർ വെല്ലസ്ലി,നെപ്പോളിയനെ പരാജയപ്പെടുത്തിയതോടെ യൂറോപ്പിൽ ഫ്രാൻസിന്റെ മേൽക്കോയ്മയും അവസാനിച്ചു
    • വാട്ടർലൂ യുദ്ധത്തിനുശേഷം നെപ്പോളിയനെ നാടുകടത്തിയ അറ്റ്ലാൻറിക് സമുദ്രത്തിലെ ദ്വീപ് : സെൻ്റ് ഹെലേന

    Related Questions:

    ഫ്രാൻസിൻ്റെ അധികാരം പിടിച്ചെടുത്ത ശേഷം വൈദികരുടെ മേൽ എന്ത് നടപടിയാണ് നെപ്പോളിയൻ സ്വീകരിച്ചത്?
    ബോർബൻ രാജവാഴ്‌ചയുടെ പ്രതീകമായി അറിയപ്പെട്ടിരുന്ന തടവറയായ 'ബാസ്റ്റിൻ കോട്ട' തകർക്കപ്പെട്ടത് ഏത് വർഷം ?
    ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും പ്രോത്സാഹിപ്പിച്ച ഫ്രഞ്ച് ചിന്തകൻ ആര് ?

    1789-ല്‍ ലൂയി പതിനാറാമന്‍ സ്റ്റേറ്റ്സ് ജനറല്‍ വിളിച്ചു ചേര്‍ത്തില്ലായിരുന്നുവെങ്കിലും ഫ്രഞ്ചുവിപ്ലവം പൊട്ടിപ്പുറപ്പെടുമായിരുന്നു. എന്തെല്ലാമായിരുന്നു  അതിന് കാരണങ്ങൾ?

    1.ഏകാധിപത്യ ഭരണം

    2.സാമൂഹിക സാമ്പത്തിക അസമത്വം

    3.മൂന്ന് എസ്റ്റേറ്റുകള്‍

    4.ചിന്തകന്മാരും അവരുടെ ആശയങ്ങളും

    ഫ്രാന്‍സിലെ ബൂര്‍ബണ്‍ ഭരണത്തിന്റെ സവിശേഷതയല്ലാത്തത് ഏത്?

    1.ഏകാധിപത്യം,

    2.ധൂര്‍ത്ത്

    3.ജനാധിപത്യം

    4.ആഡംബര ജീവിതം