App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും മൂലക വർഗീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. 118 മൂലകങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.
  2. പ്രകൃതിദത്തവും, മനുഷ്യനിർമ്മിതവുമായ മൂലകങ്ങളുണ്ട്.
  3. സമാന ഗുണങ്ങൾ ഉള്ള മൂലകങ്ങളെ വർഗീകരിച്ച് ക്രമപ്പെടുത്തിയിരിക്കുന്നു

    Aii മാത്രം ശരി

    Bഇവയൊന്നുമല്ല

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    മൂലകങ്ങളുടെ വർഗീകരണം

    • 118 മൂലകങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

    • ഇവയിൽ പ്രകൃതിദത്തവും, മനുഷ്യനിർമ്മിതവുമായ മൂലകങ്ങളുണ്ട്.

    • ഓരോ മൂലകങ്ങളെയും, അവയുടെ സംയുക്തങ്ങളെയും കുറിച്ച് പ്രത്യേകമായി പഠിക്കുക വളരെ പ്രയാസമാണ്.

    • അതുകൊണ്ട്, സമാന ഗുണങ്ങൾ ഉള്ള മൂലകങ്ങളെ വർഗീകരിച്ച് ക്രമപ്പെടുത്തിയിരിക്കുന്നു.

    • ഇത്തരത്തിൽ മൂലകങ്ങളെയെല്ലാം വർഗീകരിച്ച് ക്രമപ്പെടുത്തിയ പട്ടികയാണ് 'ആവർത്തനപ്പട്ടിക' (Periodic Table).


    Related Questions:

    എന്തിനെയാണ് അറ്റോമിക നമ്പറായി പരിഗണിക്കുന്നത് ?

    ചുവടെ നല്കിയിരിക്കുന്നവയിൽ 'ആറ്റവു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന / പ്രസ്താവനകൾ ഏതെല്ലാം ?

    1. തന്മാത്രകളെ വിഭജിക്കുമ്പോൾ ആറ്റങ്ങൾ ലഭിക്കുന്നു
    2. തന്മാത്രകൾ നിർമ്മിച്ചിരിക്കുന്നത് അതിസൂക്ഷ്മങ്ങളായ ആറ്റങ്ങൾ കൊണ്ടാണ്.
    3. പ്രപഞ്ചത്തിലെ എല്ലാ പദാർഥങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആറ്റങ്ങൾ കൊണ്ടാണ്
      അഷ്ടകനിയമം എന്നറിയപ്പെടുന്ന മൂലക വർഗീകരണം നടത്തിയത് ആര് ?
      ആറ്റം സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?
      ജലത്തിലൂടെ വൈദ്യുതി കടത്തി വിട്ടാൽ അതിനെ ഹൈഡ്രജനും, ഓക്സിജനും ആയി വിഘടിപ്പിക്കാം എന്ന് കണ്ടെത്തിയത് ആര് ?