Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് എടുത്തി ട്ടുള്ള തീരുമാനങ്ങളിൽ ചുവടെയുള്ള ഏതൊക്കെ പ്രസ്താവനകൾ ശരിയാണ്?

  1. ജവഹർലാൽ നെഹ്റുവിനെ കോൺഗ്രസിൻ്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.
  2. കോൺഗ്രസിന്റെ ലക്ഷ്യം പൂർണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ചു.
  3. ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാൻ തീരുമാനിച്ചു.

    Aരണ്ട് മാത്രം ശരി

    Bമൂന്ന് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • 1929-ലെ ലാഹോർ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ജവഹർലാൽ നെഹ്റു ആയിരുന്നു.

    • ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള പൂർണ്ണ സ്വരാജ് (Total Independence) ആണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചത് ഈ സമ്മേളനത്തിലാണ്.

    • പൂർണ്ണ സ്വരാജ് എന്ന ലക്ഷ്യം നേടുന്നതിനായി, അനുയോജ്യമായ സമയത്ത് ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമലംഘന പ്രസ്ഥാനം (Civil Disobedience Movement) ആരംഭിക്കാൻ ഈ സമ്മേളനം തീരുമാനമെടുത്തു.


    Related Questions:

    1857 കലാപവുമായി ബന്ധപ്പെട്ട നേതാക്കളുടെയും അവർ നേതൃ കൊടുത്ത സ്ഥലങ്ങളും താഴെ സൂചിപ്പിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക.

    1857-ലെ കലാപവുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏതൊക്കെയാണ് ?

    i. ഝാൻസി റാണി -ലക്ഷ്മിഭായ്

    ii. കാൺപൂർ -നാനാസാഹേബ്

    iii. ഡൽഹി -ഭക്ത്ഖാൻ

    ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിട്ടുള്ള ഏതൊക്കെ പ്രസ്താവനകൾ ശരിയാണ് ?

    1. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മന്ത്രവുമായി സമരരംഗത്തിറങ്ങാൻ ഗാന്ധിജി ജനങ്ങളോട് ആവശ്യപ്പെട്ടു.
    2. ബോംബെയിൽ ചേർന്ന കോൺഗ്രസ് സമ്മേളനമാണ് ക്വിറ്റിന്ത്യാ സമരം തുടങ്ങാൻ തീരുമാനമെടുത്തത്.
    3. ഗാന്ധിജി ഈ സമരത്തെ 'പിൻതീയ്യതിവെച്ച ചെക്ക്' എന്ന് വിശേഷിപ്പിച്ചു

      കോളനി ഭരണകാലത്തെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെക്കുറിച്ച് ശരിയായ പ്രസ്താവന ഏത്?

      പ്രസ്താവന - 1 : കാർഷിക മേഖല മുരടിപ്പിലായിരുന്നു. (Stagnation).

      പ്രസ്താവന - 2 : കാർഷിക മേഖലയിലെ വാണിജ്യവൽക്കരണം കർഷകരെ നാണ്യവിളകളിൽ നിന്നും ഭക്ഷ്യവിളകളിലേക്ക് ആകർഷിച്ചു.

      പ്രസ്താവന - 3 : ഭൂവുടമ സമ്പ്രദായം കാർഷിക മുരടിപ്പിന്റെ പ്രധാന കാരണമായി.

      താഴെ പറയുന്നവയിൽ ഏതാണ് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടത്?

      (i) 1885-ൽ ബോംബെയിൽ നടന്ന ആദ്യ സമ്മേളനം

      (ii) ആദ്യ പ്രസിഡന്റ് ഡബ്ല്യു.സി. ബാനർജി

      (iii) ജാതി, മതം, പ്രാദേശികത എന്നിവയ്‌ക്കപ്പുറം ദേശീയബോധം വളർത്തിയെടുക്കുക

      (iv) രണ്ട് ചിന്താധാരകൾ ഉയർന്നുവന്നു: മിതവാദികളും തീവ്രവാദികളും