Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും മൺസൂൺ കാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. നിത്യഹരിതവൃക്ഷങ്ങളും, ഇലപൊഴിയും വൃക്ഷങ്ങളും കാണപ്പെടുന്നു
  2. കൂടുതൽ വ്യാപകമായി കാണപ്പെടുന്നത് ഇലപൊഴിയുംകാടുകളാണ്
  3. മൺസൂൺ വനങ്ങൾ ഉഷ്ണമേഖലാഇലപൊഴിയുംകാടുകൾ എന്നറിയപ്പെടുന്നുണ്ട്.
  4. മഴലഭ്യതയിൽ വ്യത്യാസം വരുന്നതനുസരിച്ച് സസ്യജാലങ്ങളുടെ ഇനം, വൈവിധ്യം, ഉയരം എന്നിവയിലെല്ലാം വ്യത്യാസം വരുന്നുണ്ട്

    Aനാല് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    മൺസൂൺകാലാവസ്ഥാമേഖലയിലെ സസ്യജാലങ്ങൾ

    • ഇടതൂർന്ന് വളരുന്ന സസ്യജാലങ്ങൾ മൺസൂൺകാലാവസ്ഥാമേഖലയിലെ വനങ്ങൾ നിബിഡമാകാൻ സഹായിക്കുന്നു.

    • ഈ മേഖലയിൽ പൊതുവെ നിത്യഹരിതവൃക്ഷങ്ങളും, ഇലപൊഴിയും വൃക്ഷങ്ങളും കാണപ്പെടുന്നു.

    • എന്നിരുന്നാലും കൂടുതൽ വ്യാപകമായി കാണപ്പെടുന്നത് ഇലപൊഴിയുംകാടുകളാണ്.

    • ഉഷ്ണമേഖലാഇലപൊഴിയുംകാടുകൾ എന്നറിയപ്പെടുന്ന മൺസൂൺ വനങ്ങളിൽ മഴലഭ്യതയ്ക്കനുസരിച്ച് വ്യത്യസ്തയിനം വൃക്ഷങ്ങൾ ഇടകലർന്ന് കാണപ്പെടുന്നു.

    • മഴലഭ്യതയിൽ വ്യത്യാസം വരുന്നതനുസരിച്ച് സസ്യജാലങ്ങളുടെ ഇനം, വൈവിധ്യം, ഉയരം എന്നിവയിലെല്ലാം വ്യത്യാസം വരുന്നുണ്ട്.


    Related Questions:

    സഹാറ മരുഭൂമിയിലെ അൽ അസീസിയയിൽ രേഖപ്പെടുത്തിയ ഉയർന്ന താപനില എത്ര?
    ഓക്ക്, സിഖോയ തുടങ്ങിയ വൃക്ഷങ്ങൾ കാണപ്പെടുന്ന കാലാവസ്ഥാമേഖലയേത് ?

    ചുവടെ നല്കിയിരിക്കുന്നവയിൽ സാവന്നകാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. സാവന്നാമേഖലയിലെ കാടുകളും, പുൽമേടുകളും വന്യമൃഗങ്ങൾക്ക് അനുകൂലമായ ആവാസകേന്ദ്രമൊരുക്കുന്നു
    2. മാംസഭോജികളായ സിംഹം, കടുവ തുടങ്ങിയ മൃഗങ്ങൾ ഇവിടെ കാണപ്പെടുന്നു.
    3. ജിറാഫ്, സീബ്ര തുടങ്ങിയ സസ്യഭോജികളായ മൃഗങ്ങൾ സാവന്നാമേഖലയിൽ ധാരാളമുണ്ട്.

      ചുവടെ നൽകിയിരിക്കുന്നവയിൽ മെഡിറ്ററേനിയൻ മേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. നാരകഫലങ്ങളുടെ കയറ്റുമതിയുടെ 70 ശതമാനവും മെഡിറ്ററേനിയൻ രാജ്യങ്ങളിൽ നിന്നുമാണ്
      2. ലോകത്തിൽ വൈൻ ഉൽപാദനത്തിൽ മുമ്പിലുള്ളത് മെഡിറ്ററേനിയൻ രാജ്യങ്ങളാണ്.
      3. പഴവർഗങ്ങളും, പച്ചക്കറികളുമാണ് മെഡിറ്ററേനിയൻ മേഖലയിലെ പ്രധാന കൃഷി

        ചുവടെ കൊടുത്തരിക്കുന്നവയിൽ സാവന്നമേഖലയിലെ കൃഷിരീതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

        1. വളക്കൂറുള്ള മണ്ണാണ് സാവന്നാമേഖലയിൽ കാണപ്പെടുന്നത്.
        2. ജലം അധികം ആവശ്യമില്ലാത്ത കൃഷിരീതിയെ (Dry Farming) അവലംബിക്കുന്നു.
        3. യൂറോപ്യൻ കോളനികളായിരുന്ന രാജ്യങ്ങളിലെ സാവന്നാപ്രദേശങ്ങളിൽ വിപുലമായ രീതിയിൽ നാണ്യവിളകൾ കൃഷി ചെയ്യുന്നു.