Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

1991-ലെ പുത്തൻ സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

പ്രസ്താവന (1) : വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ അനുമതി നൽകി.

പ്രസ്താവന (II) : അപകടകരമായ വസ്തുക്കൾ ഒഴികെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്കുള്ള ലൈസൻസ് നടപടി ക്രമങ്ങൾ നിറുത്തലാക്കി.

പ്രസ്താവന (III) : പ്രത്യക്ഷ, പരോക്ഷ നികുതി നിരക്കുകൾ കുറച്ചു

Aപ്രസ്താവന I, II, III എല്ലാം ശരിയാണ്

Bപ്രസ്താവന I, II ശരിയാണ് ; III ശരിയല്ല

Cപ്രസ്താവന I, III ശരിയാണ് ; II ശരിയല്ല

Dപ്രസ്താവന II, III ശരിയാണ് ; I ശരിയല്ല

Answer:

A. പ്രസ്താവന I, II, III എല്ലാം ശരിയാണ്

Read Explanation:

  • ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന സമയത്താണ് 1991-ൽ ഡോ. മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ അവതരിപ്പിച്ചത്.

  • ഇന്ത്യയുടെ വിദേശനാണയ ശേഖരം ഒരു പ്രതിസന്ധി ഘട്ടത്തിലെത്തിയിരുന്നു.

  • ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി (IMF) തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്‌പ നേടുന്നതിന് ചില ഉപാധികൾ വെച്ചിരുന്നു.


Related Questions:

1991-ൽ ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ഏതെല്ലാം കാര്യങ്ങളാണ് ശരിയായിട്ടുള്ളത് ?

  1. ഉദാരവത്കരണനയം വ്യവസായ ലൈസൻസിംഗ് ഭൂരിഭാഗം ഉത്പന്നങ്ങൾക്കും ഒഴിവാക്കി
  2. സ്വകാര്യവത്കരണനയം ഗവൺമെന്റ് ഉടമസ്ഥത സ്വകാര്യമേഖലക്ക് കൈമാറുന്നതാണ് 
  3. ആഗോളവത്കരണനയം താരിഫ് ഉയർത്തുന്നതിനും ക്വാട്ട കുറയ്ക്കുന്നതിനും വേണ്ടിയാണ്
What does LPG stand for in the context of India's economic reforms?
ഇന്ത്യയിൽ സാമ്പത്തിക ഉദാരവല്ക്കരണം ആരംഭിച്ച വർഷം ?

പുത്തൻസാമ്പത്തിക പരിഷ്കാരങ്ങളുമായി യോജിക്കാത്ത പ്രസ്താവന ഏത്

  1. ഇതിൽ നയങ്ങളെ രണ്ടായി തരംതിരിക്കുന്നു -സുസ്ഥിരമാക്കൽ നടപടികൾ 'ഘടനപരമായ പരിഷ്‌കാരങ്ങൾ
  2. സുസ്ഥിരമാക്കൽ നടപടികളിൽ അടവുശിഷ്ടത്തിലെ (ബാലൻസ് ഓഫ് പയ്മെൻറ് )കമ്മി പരിഹരിക്കുന്നതിനും ,പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുമാണ് ഈ നടപടികൾ ലക്‌ഷ്യം വെച്ചത്
  3. ഘടനാ പരമായ പരിഷ്കാര നയങ്ങൾ ഹ്രസ്വകാല നടപടികളാണ്
  4. ഘടന പരമായ പരിഷ്കരണ നയങ്ങളിൽ സമ്പത്തു വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക അന്തരാക്ഷ്ട്ര മത്സര ക്ഷമത വർധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം

    ഇന്ത്യയുടെ പുതിയ സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ കൊടുക്കുന്നു

    1. വിദേശ നിക്ഷേപം ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്ക് വലിയ പങ്ക്
    2. വിപണിശക്തികളെ കൂടുതൽ ആശ്രയിക്കുന്ന കൂടുതൽ തുറന്ന സമ്പദ്വ്യവസ്ഥയിലേക്ക് മാറുക
    3. കൂടുതൽ മാർക്കറ്റ് ഓറിയന്റേഷൻ അടിസ്ഥാനമാക്കിയുള്ള മത്സരം വർദ്ധിപ്പിക്കുക