Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ടൈഗെ കാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ദൈർഘ്യം കുറഞ്ഞ വേനൽകാലവും, ദീർഘമായ ശൈത്യകാലവും ടൈഗെ കാലാവസ്ഥാമേഖലയിൽ അനുഭവപ്പെടുന്നു
  2. വേനൽകാലതാപനില 15°C മുതൽ 20°C വരെയാണ് ടൈഗെ മേഖലയിൽ അനുഭവപ്പെടുന്നത്
  3. ഇവിടെ ശൈത്യകാലത്ത് വർഷണം മഞ്ഞുവീഴ്ചയുടെ രൂപത്തിലായിരിക്കും.

    Aഇവയൊന്നുമല്ല

    Bii മാത്രം ശരി

    Ciii മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ടൈഗെ കാലാവസ്ഥാമേഖല

    • ദൈർഘ്യം കുറഞ്ഞ വേനൽകാലവും, ദീർഘമായ ശൈത്യകാലവും ടൈഗെ കാലാവസ്ഥാമേഖലയിൽ അനുഭവപ്പെടുന്നു.

    • വേനൽകാലതാപനില 15°C മുതൽ 20°C വരെയാണ് അനുഭവപ്പെടുന്നത്.

    • ശൈത്യകാലതാപനില -13°C മുതൽ -25°C വരെ താഴുന്നു.

    • 50 cm മുതൽ 70 cm വരെ ഇവിടെ വാർഷികമഴ ലഭിക്കുന്നു.

    • ഇവിടെ ശൈത്യകാലത്ത് വർഷണം മഞ്ഞുവീഴ്ചയുടെ രൂപത്തിലായിരിക്കും.

    • ദക്ഷിണാർധഗോളത്തിൽ ഉയർന്ന അക്ഷാംശങ്ങളിൽ വൻകരകളുടെ വ്യാപ്തി പൊതുവെ കുറവായതിനാൽ ടൈഗെ കാലാവസ്ഥാമേഖല കാണപ്പെടുന്നില്ല.


    Related Questions:

    ചുവടെ കൊടുത്തിരിക്കുന്നവയിൽ മൺസൂൺ കാലാവസ്ഥാമേഖലയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. മൺസൂൺ കാലാവസ്ഥാമേഖലയിൽ മൺസൂൺ കാറ്റുകൾക്ക് നിർണ്ണായക സ്വാധീനമുണ്ട്
    2. വേനൽക്കാലത്ത് കരയിൽ നിന്നും കടലിൽലേയ്ക്ക് ഗതിമാറ്റം സംഭവിക്കുന്ന കാറ്റുകളാണ് മൺസൂൺ കാറ്റുകൾ.
    3. കാലികമായി ദിശാവ്യതിയാനം സംഭവിക്കുന്ന കാറ്റുകളാണ് മൺസൂൺ കാറ്റുകൾ
      ആർട്ടിക് വൃത്തത്തിന് വടക്ക് അലാസ്ക്ക, കാനഡ, ഗ്രീൻലാൻഡ് യൂറോപ്പിലെയും ഏഷ്യയിലെയും ആർട്ടിക് സമുദ്രതീരങ്ങൾ എന്നീ പ്രദേശങ്ങളിലായി വ്യാപിച്ചിരിക്കുന്ന അതിശൈത്യ മേഖല ഏത്?
      അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവ് പരിമിതപ്പെടുത്തുക എന്ന ലക്ഷ്യം താഴെ കൊടുത്തിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
      അന്തരീക്ഷത്തിന്റെ ഹരിത ഗൃഹ പ്രഭാവം കൂടുതൽ ശക്തമാവുകയും അന്തരീക്ഷ താപനില വർദ്ധിക്കുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്ന പേരെന്ത്?
      കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ആഗോള സമുദ്രനിരപ്പ് പ്രതിവർഷം എത്ര സെന്റീമീറ്റർ ഉയരുന്നുവെന്ന് കണക്കാക്കിയിട്ടുണ്ട്?