Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ 'ഉഷ്ണമേഖലാചക്രവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ഉഷ്ണമേഖലയിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾക്ക്, മിതോഷ്‌ണമേഖലാചക്രവാതങ്ങളെ അപേക്ഷിച്ച് വ്യാപ്തി കുറവാണ്.
  2. മിതോഷ്‌ണമേഖലാചക്രവാതങ്ങളെ അപേക്ഷിച്ച് ഉഷ്ണമേഖലാചക്രവാതങ്ങൾ കൂടുതൽ വിനാശകാരികളാണ്
  3. ഉഷ്‌ണമേഖലയിലെ സമുദ്രങ്ങൾക്ക് മുകളിലാണ് ഉഷ്ണമേഖലാചക്രവാതങ്ങൾ രൂപം കൊള്ളുന്നത്

    Aരണ്ട് മാത്രം ശരി

    Bഒന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    ഉഷ്ണമേഖലാചക്രവാതങ്ങൾ

    • ഉഷ്ണമേഖലയിൽ രൂപംകൊള്ളുന്ന ചക്രവാതങ്ങൾക്ക്, മിതോഷ്‌ണമേഖലാചക്രവാതങ്ങളെ അപേക്ഷിച്ച് വ്യാപ്തി കുറവാണ്.

    • പക്ഷെ അവ മിതോഷ്‌ണമേഖലാചക്രവാതങ്ങളെ അപേക്ഷിച്ച് കൂടുതൽ വിനാശകാരികളാണ്.

    • ഉഷ്‌ണമേഖലയിലെ സമുദ്രങ്ങൾക്ക് മുകളിലാണ് ഉഷ്ണമേഖലാചക്രവാതങ്ങൾ രൂപം കൊള്ളുന്നത്.

    • ഉത്തരാർധഗോളത്തിൽ വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ഉഷ്ണമേഖലാചക്രവാതങ്ങൾ തീരം തൊടുന്നതോടെ നിർജീവമാകുന്നു.


    Related Questions:

    ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'അസ്ഥിരവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. ഹ്രസ്വകാലം മാത്രം നിലനിൽക്കുന്ന കാറ്റുകളാണ് അസ്ഥിരവാതങ്ങൾ
    2. ശക്തിയോ, ദിശയോ പ്രവചിക്കാനാകാത്തതുമായ കാറ്റുകൾ
    3. 'പ്രതിചക്രവാതങ്ങൾ' അസ്ഥിരവാതങ്ങളുടെ ഗണത്തിൽ പെടുന്നു.
      കാറ്റിലൂടെ തിരശ്ചീനതലത്തിൽ താപം വ്യാപിക്കുന്നത് അറിയപ്പെടുന്നത് എന്താണ്?

      ചുവടെ നല്കിയിരിക്കുന്നവയിൽ ഉപധ്രുവീയ ന്യൂനമർദമേഖലകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. ഏതാണ്ട് 60° തെക്കും 60° വടക്കും അക്ഷാംശമേഖലകളാണ് ഉപധ്രുവീയ ന്യൂനമർദമേഖലകൾ
      2. ഈ മേഖലയിൽ പൊതുവെ താപനില കുറവാണ്.
      3. ഉപധ്രുവീയ ന്യൂനമർദമേഖലയിൽ വായു വൻതോതിൽ ആകാശത്തേയ്ക്ക് ഉയർത്തപ്പെടുന്നു
        ഓരോ രേഖാംശരേഖയിലെയും ഏറ്റവും ഉയർന്ന വാർഷിക ശരാശരി അന്തരീക്ഷ താപനില രേഖപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന സാങ്കൽപ്പിക രേഖ ഏത്?

        ചുവടെ കൊടുത്തിരിക്കുന്നവയിൽ 'ഇന്ത്യൻ കാലാവസ്ഥാനിരീക്ഷണ വകുപ്പ്' (IMD) മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

        1. ഇന്ത്യാ ഗവൺമെന്റിന്റെ ഭൗമശാസ്ത്ര മന്ത്രാലയത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയാണ് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് .
        2. രാജ്യത്ത് കാലാവസ്ഥാനിരീക്ഷണങ്ങൾ, കാലാവസ്ഥാപ്രവചനം തുടങ്ങിയ ചുമതലകൾ വഹിക്കുന്ന പ്രധാന ഏജൻസിയാണ് IMD
        3. ഐ. എം. ഡി-യുടെ ആസ്ഥാനം മുംബൈ ആണ്