Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'അസ്ഥിരവാതങ്ങളു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ഹ്രസ്വകാലം മാത്രം നിലനിൽക്കുന്ന കാറ്റുകളാണ് അസ്ഥിരവാതങ്ങൾ
  2. ശക്തിയോ, ദിശയോ പ്രവചിക്കാനാകാത്തതുമായ കാറ്റുകൾ
  3. 'പ്രതിചക്രവാതങ്ങൾ' അസ്ഥിരവാതങ്ങളുടെ ഗണത്തിൽ പെടുന്നു.

    Aഇവയൊന്നുമല്ല

    Bi മാത്രം ശരി

    Cഎല്ലാം ശരി

    Diii മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    അസ്ഥിരവാതങ്ങൾ

    • ഹ്രസ്വകാലം മാത്രം നിലനിൽക്കുന്നതും, ശക്തിയോ, ദിശയോ പ്രവചിക്കാനാകാത്തതുമായ കാറ്റുകളാണ് അസ്ഥിരവാതങ്ങൾ.

    • അസ്ഥിരവാതങ്ങളുടെ ഗണത്തിൽ പെടുന്ന കാറ്റുകൾ :

      1. ചക്രവാതങ്ങൾ

      2. പ്രതിചക്രവാതങ്ങൾ


    Related Questions:

    താഴ്ന്ന വിതാനങ്ങളിൽ രൂപപ്പെടുന്ന ഇരുണ്ട മഴമേഘങ്ങളെ വിളിക്കുന്ന പേര് ?
    ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖകളുടെ പേര് ?

    ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'ബാരോമീറ്ററു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. അന്തരീക്ഷമർദം അളക്കുന്ന ഉപകരണമാണ് ബാരോമീറ്റർ.
    2. മെർക്കുറി ബാരോമീറ്റർ, അനിറോയിഡ്‌ ബാരോമീറ്റർ തുടങ്ങി വിവിധതരം ബാരോമീറ്ററുകളുണ്ട്.
    3. അന്തരീക്ഷമർദം രേഖപ്പെടുത്തുന്നത് സാധാരണ മില്ലിബാർ (mb), ഹെക്ടോപാസ്‌ക്കൽ (hpa) എന്നീ ഏകകങ്ങളിലാണ്.
    4. ഭൗമോപരിതല ശരാശരി മർദം 1013.2 mb അഥവാ hpa ആണ്.
      ഭൂമിയിൽ എത്തിച്ചേരുന്ന ഊർജ്ജം പുനവികരണം ചെയ്യപ്പെടുന്നതിലൂടെ ഭൗമോപരിതല താപം ക്രമാതീതമായി കൂടാതെയും കുറയാതെയും സംതൃതമായി നിലനിർത്താനാകുന്ന പ്രക്രിയ ഏതു പേരിൽ അറിയപ്പെടുന്നു?

      ചുവടെ നല്കിയിരിക്കുന്നവയിൽ 'ഭൂമധ്യരേഖാന്യൂനമർദമേഖല'യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. ഭൂമധ്യരേഖാപ്രദേശത്തെ ഉയർന്ന താപനില കാരണം വായു ചൂടായി വികസിച്ചുയരുന്നതാണ് ഭൂമധ്യരേഖാന്യൂനമർദമേഖല രൂപം കൊള്ളാൻ കാരണം.
      2. ലംബദിശയിൽ വായുപ്രവാഹമുണ്ടാകുന്ന ഈ മേഖലയിൽ കാറ്റുകൾ വീശുന്നില്ല
      3. ഈ മർദമേഖലയെ നിർവാതമേഖല എന്ന് വിളിക്കുന്നു