Challenger App

No.1 PSC Learning App

1M+ Downloads
ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പികരേഖകളുടെ പേര് ?

Aസമതാപരേഖകൾ

Bതാപീയമധ്യരേഖാ

Cഇൻസൊലേഷൻ

Dതാപചാലനം

Answer:

A. സമതാപരേഖകൾ

Read Explanation:

സമതാപരേഖകൾ (Isotherms)

  • ഓരോ പ്രദേശത്തും രേഖപ്പെടുത്തുന്ന താപനിലയെ ഭൂപടങ്ങളിൽ അടയാളപ്പെടുത്തി ഒരേ താപനിലയുള്ള പ്രദേശങ്ങളെ തമ്മിൽ യോജിപ്പിച്ചുകൊണ്ട് സാങ്കല്പികരേഖകൾ വരയ്ക്കുന്നു.

  • ഈ സാങ്കല്പികരേഖകളെ സമതാപരേഖകൾ എന്ന് വിളിക്കുന്നു.

  • താപവിതരണം സംബന്ധിച്ച വിശകലനങ്ങൾക്ക് സമാതാപരേഖാഭൂപടങ്ങൾ ഉപയോഗപ്പെടുത്തുന്നു.


Related Questions:

താപവിതരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത് ?
ഭൂമിയിൽ എത്തിച്ചേരുന്ന ഊർജ്ജം പുനവികരണം ചെയ്യപ്പെടുന്നതിലൂടെ ഭൗമോപരിതല താപം ക്രമാതീതമായി കൂടാതെയും കുറയാതെയും സംതൃതമായി നിലനിർത്താനാകുന്ന പ്രക്രിയ ഏതു പേരിൽ അറിയപ്പെടുന്നു?
താഴ്ന്ന വിതാനങ്ങളിൽ രൂപപ്പെടുന്ന ഇരുണ്ട മഴമേഘങ്ങളെ വിളിക്കുന്ന പേര് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും 'മർദചരിവുബലവു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. മർദവ്യത്യാസം മൂലം ഉച്ചമർദമേഖലകളിൽ നിന്നും ന്യൂനമർദമേഖലകളിലേയ്ക്ക് വായുവിന്റെ ചലനം സാധ്യമാക്കുന്ന ബലമാണ് മർദചരിവുബലം.
  2. അടുത്തടുത്തുള്ള സ്ഥലങ്ങൾ തമ്മിൽ കാര്യമായ മർദവ്യത്യാസമാണുള്ളതെങ്കിൽ മർദചരിവ്‌ കൂടുതലെന്ന് കണക്കാകുന്നു.
  3. തിരശ്ചീനതലത്തിൽ മർദത്തിൽ കാര്യമായ വ്യത്യാസമില്ലെങ്കിൽ മർദചരിവ്‌ കുറവെന്ന് കണക്കാക്കുന്നു.
  4. മർദചരിവ്‌ കുറഞ്ഞ ഇടങ്ങളിൽ കാറ്റ് ശക്തമായിരിക്കും.
    ഉയർന്ന തോതിലുള്ള സംവഹന പ്രവാഹത്തിന്റെ ഫലമായി രൂപം കൊള്ളുന്ന പഞ്ഞിക്കെട്ടുകൾക്ക് സമാനമായ മേഘങ്ങളുടെ പേര് ?