App Logo

No.1 PSC Learning App

1M+ Downloads

സിക്താണ്ഡ(Zygote)വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ബീജസംയോഗത്തിലൂടെ രൂപപ്പെടുന്നു
  2. അനേകം പുംബീജങ്ങൾ അണ്ഡവുമായി കൂടിച്ചേർന്നാണ് സിക്താണ്ഡം രൂപം കൊള്ളുന്നത്
  3. ഒറ്റക്കോശമായ സിക്താണ്ഡം വിഭജനത്തിലൂടെ നിരവധി കോശങ്ങളുള്ള ഭ്രൂണമായി മാറുന്നു.

    A3 മാത്രം

    B1 മാത്രം

    C1, 3 എന്നിവ

    D2, 3

    Answer:

    C. 1, 3 എന്നിവ

    Read Explanation:

    ബീജസംയോഗം 

    • അണ്ഡാശയത്തിൽനിന്ന് ഉൽസർജിക്കപ്പെടുന്ന അണ്ഡം അണ്ഡവാഹിയിലെത്തുന്നു.
    • അവിടെ വച്ച് പുംബീജവുമായി സംയോജിച്ച് സിക്താണ്ഡം (Zygote) രൂപപ്പെടുന്നു.
    • ഈ പ്രക്രിയയാണ് ബീജസംയോഗം (Fertilization).
    • അനേകം പുംബീജങ്ങൾ അണ്ഡ വാഹിയിലെത്തിച്ചേരുമെങ്കിലും ഒരെണ്ണം മാത്രമേ അണ്ഡവുമായി കൂടിച്ചേരുകയുള്ളൂ.
    • ഒറ്റക്കോശമായ സിക്താണ്ഡം പിന്നീട് വിഭജനത്തിലൂടെ നിരവധി കോശങ്ങളുള്ള ഭ്രൂണ (Embryo)മായി മാറുന്നു.
    • ഭ്രൂണം ഗർഭാശയത്തിലെ എൻഡോമെട്രിയം (Endometrium) എന്ന ആവരണത്തോടു പറ്റിച്ചേർന്ന് വളരുന്നു

    Related Questions:

    പുരുഷ ലൈംഗിക ഹോർമോൺ ഏതാണ് ?
    അനീമിയയിലേക്ക് നയിക്കുന്ന കാരണം താഴെ പറയുന്നതിൽ ഏതാണ് ?

    പുംബീജങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

    1. ചലനശേഷിയുള്ളവയാണ്.
    2. വൃഷണങ്ങളിലാണ് രൂപപ്പെടുന്നത്
    3. പുംബീജങ്ങളുടെ ശിരസ്സ് ഭാഗം ഉപയോഗിച്ചാണ് അവ ചലിക്കുന്നത്
      ഭ്രുണം എൻഡോമെട്രിയത്തിൽ പറ്റിപിടിച്ച് വളരുന്ന ഭാഗമാണ് ?
      അണ്ഡകോശവും സ്ത്രീ ഹോർമോണുകളും ഉൽപ്പാദിപ്പിക്കുന്നത്?