Question:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. തിരുവിതാംകൂറില്‍ നിയമസഭയിലും സര്‍ക്കാര്‍ നിയമനങ്ങളിലും ന്യായമായ പ്രാതിനിധ്യം ലഭിക്കാന്‍ ഈഴവാ- ക്രിസ്‌ത്യന്‍- മുസ്ലിം സമുദായങ്ങള്‍ സംഘടിച്ച്‌ നടത്തിയ സമരമാണ്‌ നിവര്‍ത്തന പ്രക്ഷോഭം.

  2. നിവർത്തന പ്രക്ഷോഭം എന്ന പദത്തിന്റെ ഉപജ്ഞാതാവ്‌ പ്രശസ്ത പണ്ഡിതന്‍ ഐ.സി.ചാക്കോയായിരുന്നു.

  3. നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെടുന്ന പത്രം ദേശാഭിമാനിയാണ്.

A1, 2 ശരി

B1 മാത്രം ശരി

Cഎല്ലാം ശരി

D2 മാത്രം ശരി

Answer:

A. 1, 2 ശരി

Explanation:

നിവർത്തന പ്രക്ഷോഭത്തിന്റെ ജിഹ്വ എന്നറിയപ്പെടുന്ന പത്രം 'കേരള കേസരി'യാണ്.


Related Questions:

ബ്രിട്ടീഷുകാർ അഞ്ചുതെങ്ങ് കോട്ട പണികഴിപ്പിച്ചത് ഏത് വർഷമായിരുന്നു ?

ഇന്ത്യയിൽ പോർചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന വൈസ്രോയി ആര് ?

1837 ൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി ആര് ?

അവിട്ടം തിരുനാളിൻ്റെ പ്രശസ്തനായ ദിവാൻ ആരായിരുന്നു ?

തിരുവിതാംകൂർ പൂർണ്ണമായും ബ്രിട്ടീഷുകാരുടെ അധീനതയിലായ സമയത്തെ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?