App Logo

No.1 PSC Learning App

1M+ Downloads

ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും പൊതുജനാഭിപ്രായത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നു
  2. സാഹചര്യങ്ങൾക്കും, സമയത്തിനും, പുതിയ അറിവുകൾക്കുമനുസരിച്ച് പൊതുജനാഭിപ്രായം മാറാവുന്നതാണ്.
  3. പൊതുജനാഭിപ്രായം എല്ലായ്‌പ്പോഴും രാഷ്ട്രീയകാര്യങ്ങളുമായി മാത്രമല്ല, സാമൂഹിക - സാമ്പത്തിക - സാംസ്കാരിക കാര്യങ്ങളുമായി ബന്ധപ്പെട്ടും രൂപപ്പെടാറുണ്ട്.
  4. പൊതുജനാഭിപ്രായം ജനാധിപത്യപരമായ ആശയവിനിമയം ഉറപ്പാക്കുന്നു.

    A4 മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D3 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    പൊതുജനാഭിപ്രായത്തിന്റെ സവിശേഷതകൾ

    1. പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നു.

    2. പൊതുജനാഭിപ്രായം എന്നത് ഭൂരിപക്ഷം ആളുകളുടെയും കാഴ്ചപ്പാടുകളോ, അഭിപ്രായങ്ങളോ ആകണമെന്നില്ല. എന്നാൽ അത് ഒരു വിഷയത്തിന്മേലുള്ള പൊതുസമ്മതം ഉണ്ടാക്കുന്നു.

    3. സാഹചര്യങ്ങൾക്കും, സമയത്തിനും, പുതിയ അറിവുകൾക്കുമനുസരിച്ച് പൊതുജനാഭിപ്രായം മാറാവുന്നതാണ്.

    4. പൊതുജനാഭിപ്രായം എല്ലായ്‌പ്പോഴും രാഷ്ട്രീയകാര്യങ്ങളുമായി മാത്രമല്ല, സാമൂഹിക - സാമ്പത്തിക - സാംസ്കാരിക കാര്യങ്ങളുമായി ബന്ധപ്പെട്ടും രൂപപ്പെടാറുണ്ട്.

    5. പൊതുജനാഭിപ്രായപ്രകടനത്തിന് നിശ്ചിത ഭൂപ്രദേശം എന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. ആർക്കും ഏത് പ്രദേശത്തുനിന്നും അവരുടെ അഭിപ്രായം പ്രകടിപ്പിക്കാവുന്നതാണ്.

    6. പൊതുജനാഭിപ്രായം ജനാധിപത്യപരമായ ആശയവിനിമയം ഉറപ്പാക്കുന്നു.


    Related Questions:

    സമാനമായ പ്രായവും ഒരേ താൽപര്യങ്ങളും ലക്ഷ്യവുമുള്ള സംഘങ്ങൾ അറിയപ്പെടുന്നത് എന്ത്?
    ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായ സാഹിത്യരചനകളിൽ സംഭാവന നൽകിയവരിൽ ഉൾപ്പെടാത്തത് ആരാണ്?

    ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ കുടുംബം വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം

    1. ഒരു കുട്ടിയുടെ സാമൂഹീകരണപ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്
    2. കുടുംബങ്ങളുടെ പരമ്പരാഗതമായ വിശ്വാസങ്ങൾ, ധാരണകൾ തുടങ്ങിയവ കുട്ടിയുടെ അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കാറുണ്ട്
    3. കുടുംബത്തിൽ നടക്കുന്ന ചർച്ചകളിലും, സംഭാഷണങ്ങളിലും കുട്ടി പങ്കാളിയോ, സാക്ഷിയോ ആണ്.
      മാധ്യമസാക്ഷരത (Media Literacy) എന്ന് പറയുന്നത് എന്തിന്റെ കഴിവിനെയാണ് സൂചിപ്പിക്കുന്നത്?
      ജാതിവ്യവസ്ഥയിൽ നിലനിന്നിരുന്ന അയിത്തം പോലുള്ള ദുരാചാരങ്ങളെ എതിർത്തുകൊണ്ട് പൊതുജനാഭിപ്രായത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയ മഹാകവി കുമാരനാശാന്റെ കൃതി ഏത്?