App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ റൗലക്ട് നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏവ ?

  1. വിചാരണ കൂടാതെ അനിശ്ചിതകാലം തടവിലിടാം.
  2. ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം.
  3. 1909ൽ ഈ നിയമം നിലവിൽ വന്നു
  4. പ്രത്യേക കോടതികളിൽ രഹസ്യ വിചാരണ നടത്താം.

    Aഇവയൊന്നുമല്ല

    Bരണ്ടും നാലും

    Cഒന്ന് മാത്രം

    Dഒന്നും രണ്ടും നാലും

    Answer:

    D. ഒന്നും രണ്ടും നാലും

    Read Explanation:

    റൗലറ്റ് നിയമം 

    • രാഷ്ട്രീയ വിയോജിപ്പുകളും പ്രതിഷേധങ്ങളും അടിച്ചമർത്താൻ ബ്രിട്ടീഷ് ഗവൺമെന്റിന് കൂടുതൽ അധികാരം നൽകുക എന്ന ലക്ഷ്യത്തോടെ പാസാക്കിയ നിയമം 
    • 1919 മാർച്ച്  18ന് റൗലറ്റ് നിയമം പാസാക്കപ്പെട്ടു. 
    • ഈ നിയമപ്രകാരം വിചാരണ കൂടാതെ ആരെയും തടങ്കലിൽ വയ്ക്കാനും വാറന്റില്ലാതെ രണ്ടു വർഷം വരെ തടവിലാക്കാനും ബ്രിട്ടീഷ് സർക്കാരിനെ അനുവദിച്ചു
    • ബ്രിട്ടീഷ് ജഡ്ജിയും ഇന്ത്യൻ സിവിൽ സർവീസ് അംഗവുമായിരുന്ന സർ സിഡ്‌നി റൗലറ്റ് അദ്ധ്യക്ഷനായിരുന്ന കമ്മിറ്റിയാണ് ഈ നിയമത്തിന് ശുപാർശ നൽകിയത്
    • റൗലറ്റ് നിയമം ഇന്ത്യയിലുടനീളമുള്ള പ്രതിഷേധങ്ങൾക്കും പണിമുടക്കുകൾക്കും കാരണമായി. 
    • ഗാന്ധിജിയുടെ നേതൃത്വത്തിൽ 1919 ഏപ്രിൽ 6-ന് ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു
    • 1919  ഏപ്രിൽ 10-ന് കോൺഗ്രസിന്റെ രണ്ടു പ്രമുഖ നേതാക്കളായിരുന്ന ഡോ. സത്യപാൽ, ഡോ. സൈഫുദ്ദീൻ കിച്ചലു എന്നിവർ അറസ്റ്റിലായി. 
    • 1919 ഏപ്രിൽ 13-ന് അമൃത്‌സറിലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു,
    • അവിടെ ബ്രിട്ടീഷ് സൈന്യം നിരായുധരായ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും നൂറുകണക്കിന് ആളുകളെ കൊല്ലുകയും ചെയ്തു.

    Related Questions:

    Who led the rebellion against the British at Lucknow?
    Find the incorrect match for the centre of the revolt and associated british officer

    താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക.

    1. ഇന്ത്യ വിൻസ് ഫ്രീഡം - സുഭാഷ് ചന്ദ്രബോസ്
    2. അൺ ഹാപ്പി ഇന്ത്യ - ലാലാ ലജ്പത് റായ്
    3. ഇന്ത്യ ഡിവൈഡഡ് - ഡോ. രാജേന്ദ്ര പ്രസാദ്
    4. എ പാസ്സേജ് ടു ഇന്ത്യ - ഇ. എം. ഫോസ്റ്റർ
      ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ സമരനായിക എന്നറിയപ്പെടുന്നത് ?
      ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി എന്ന വിപ്ലവ സംഘടന തുടങ്ങിയതാര് ?