Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ലൂയി പതിനാറാമനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

  1. ലൂയി പതിനഞ്ചാമന് ശേഷമാണ് ലൂയി പതിനാറാമൻ അധികാരത്തിൽ വരുന്നത്
  2. ലൂയി പതിനാറാമൻ ഭരണകാര്യങ്ങളിൽ മതിയായ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല
  3. അദ്ദേഹത്തിന്റെ രാജ്ഞിയായിരുന്നു മാരി അന്റോയിനറ്റ്

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cഒന്ന് മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    ലൂയി പതിനാറാമൻ

    • ലൂയി പതിനഞ്ചാമന് ശേഷം ലൂയി പതിനാറാമൻ അധികാരത്തിൽ വന്നു.

    • ലൂയി പതിനാറാമൻ ഭരണകാര്യങ്ങളിൽ മതിയായ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല.

    • വിശ്വസ്തരായ മന്ത്രിമാരുടെ കൈകളിൽ രാജ്യം ഭദ്രമാണ് എന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

    • ലൂയി പതിനാറാമന്റെ രാജ്ഞിയായിരുന്ന മാരി അന്റോയിനറ്റ് ഭരണകാര്യങ്ങളിൽ തുടർച്ചയായി ഇടപെട്ടിരുന്നു.


    Related Questions:

    ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും 'വോൾട്ടയറു'മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. ദൈവനിഷേധിയായ തത്വചിന്തകനായിരുന്നു വോൾട്ടയർ
    2. അദ്ദേഹം ആക്ഷേപഹാസ്യകാരനായ ഒരു മനുഷ്യസ്നേഹിയായിരുന്നു
    3. തന്റെ നിലപാടുകളും, രചനകളും മൂലം അദ്ദേഹം ഫ്രാൻസിൽ നിന്നും പുറത്താക്കപ്പെട്ടു
      1789-ൽ ഫ്രാൻസിൽ പുറത്തിറക്കിയ പേപ്പർ കറൻസിയുടെ പേരെന്തായിരുന്നു?
      ചുവടെ കൊടുത്തിരിക്കുന്നവയിൽ ലൂയി പതിനാറാമന്റെ ഉപദേഷ്ടാവായിരുന്ന വ്യക്തി ആര് ?

      ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച് സമൂഹത്തിലെ പ്രഭുക്കന്മാരുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

      1. ഭരണരംഗത്തെ ഉയർന്ന സ്ഥാനങ്ങളും, സൈന്യത്തിലെ ഉയർന്ന പദവികളും കൈയടക്കിവച്ചിരുന്നത് പ്രഭുക്കളായിരുന്നു
      2. ആഡംബരജീവിതം നയിച്ചിരുന്ന പ്രഭുക്കൾ ജനങ്ങളിൽനിന്ന് വിവിധ നികുതികൾ പിരിച്ചെടുത്തിരുന്നു
      3. ഫ്രഞ്ച് സമൂഹത്തിലെ രണ്ടാം എസ്റ്റേറ്റിൽ ഉൾപ്പെടുന്നത് പ്രഭുക്കളാണ്
        നിയമത്തിൻ്റെ ആത്മാവ് (The Spirit of Laws) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് ആര്?