Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഭാഷാസമഗ്രത ദർശനവുമായി പൊരുത്തപ്പെടുന്ന പ്രസ്താവന ഏത് ?

Aകുട്ടികൾ ഭാഷാ നൈപുണ്യവും ഭാഷാഗീരണക്ഷമതയും കൈവരിക്കുന്നത് സാമൂഹ്യമായ പ്രക്രിയയിലൂടെയാണ്

Bവൈവിധ്യമായ പ്രക്രിയകളിൽ മാനസികമായി ഇടപെടാൻ സാധിക്കുമ്പോഴാണ് ഭാഷാജ്ഞാനവും ഭാഷാവികസനവും നടക്കുന്നത്

Cസാമൂഹ്യ പ്രക്രിയകളിൽ ഇടപെടുമ്പോൾ കുട്ടികൾ സങ്കീർണമായ ഭാഷ ഉപയോഗിക്കാനുള്ള കഴിവ് പ്രകടമാക്കുന്നു

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • വൈഗോട്ട്കിയുടെ സാമൂഹ്യ ജ്ഞാനനിർമിതി വാദത്തിന്റെയും നോം ചോംസ്കിയുടെ സർവ്വ ഭാഷാ വ്യാകരണത്തിന്റെയും ഗസ്റ്റാൾട്ട് മനശാസ്ത്രജ്ഞന്മാർ മുന്നോട്ടുവച്ച ഉൾക്കാഴ്ചാ സമഗ്രതാ വാദത്തിന്റെയും ആശയങ്ങളുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട കാഴ്ചപ്പാടാണ് ഭാഷാ സമഗ്രത ദർശനം.
  • ഏതൊരു ഭാഷയുടെ ഘടനയും നൈപുണിയും ഭാഷ ആഗിരണക്ഷമതയും കുട്ടികൾ കൈവരിക്കുന്നത് സാമൂഹ്യമായ പ്രക്രിയയിലൂടെയാണ്.
  • കുട്ടികളുടെ ഈ കഴിവ് നൈസർഗികവും ജന്മസിദ്ധവുമാണ്.
  • അതായത് ജൈവ പ്രക്രിയയിലൂടെ നേടിയെടുക്കുന്ന ഒരു ജൈവസമ്പത്ത് ആണ് ഭാഷ.
  • അതിനെ സമഗ്രമായി കണ്ട് അതിന്റെ ഭാഗങ്ങളിലേക്ക് കടക്കണം. അല്ലാതെ ഭാഗങ്ങളായി കണ്ട സമഗ്രതയിലേക്കല്ല.

 

 

Related Questions:

ചില ശബ്ദങ്ങൾ യഥാസമയം ഉച്ചരിക്കാൻ കഴിയാതെ വരുമ്പോൾ അസ്വാഭാവിക മുഖചേഷ്ടകൾ വന്നുപോകുന്ന ഭാഷണ വൈകല്യത്തിന്റെ പേരെന്ത്
ഒരു പാഠഭാഗം തീർന്നതിനുശേഷം കുട്ടികൾ എന്തൊക്കെ ആർജിച്ചു എന്ന് വിലയിരുത്തുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
പഠന ചക്രത്തിൽ കാണുന്ന നിശ്ചേഷ്ടമായ പഠനഘട്ടങ്ങൾ ആണ് ?
Which is the tool that help an individual to become self dependent, self directed and self sufficient?
എ. മൂകാഭിനയം, ബി. വായന, സി. വാചികാഭിനയം, ഡി. എഴുത്ത്. ഇവ കുട്ടികളുടെ ഭാഷാ വികസനത്തിനുതകുന്ന പ്രവർത്തനങ്ങൾ എന്ന നിലയിൽ ഏതു ക്രമത്തിലാണ് അഭികാമ്യം ?