Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഐക്യരാഷ്ട്രസഭയുടെ നിലവിലെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആണ്.

2.ഐക്യരാഷ്ട്രസഭയിൽ അവസാനം അംഗമായ രാജ്യം വത്തിക്കാനാണ്.

3.നിലവിൽ ഐക്യരാഷ്ട്രസഭയിൽ 180 അംഗരാജ്യങ്ങൾ ആണുള്ളത്.

4.ഇന്ത്യയിലെ യു.എൻ ഇൻഫർമേഷൻ സെൻറർ സ്ഥിതി ചെയ്യുന്നത് ന്യൂഡൽഹിയിൽ ആണ്

A1,2

B1,2,3

C1,2,4

D1,4

Answer:

D. 1,4

Read Explanation:

ഐക്യരാഷ്ട്രസഭയിൽ അവസാനം അംഗമായ രാജ്യം ദക്ഷിണ സുഡാൻ ആണ്.2011 ജൂലൈ 14 നാണ് ദക്ഷിണ സുഡാൻ ഐക്യരാഷ്ട്രസഭയിൽ അംഗമായത്. ഐക്യരാഷ്ട്ര സഭയിൽ നിലവിൽ 193 അംഗരാജ്യങ്ങൾ ആണുള്ളത്. ഐക്യരാഷ്ട്രസഭയുടെ നിലവിലെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആണ്. ഇന്ത്യയിലെ യു.എൻ ഇൻഫർമേഷൻ സെൻറർ സ്ഥിതി ചെയ്യുന്നത് ന്യൂഡൽഹിയിൽ ആണ്.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.എല്ലാ വർഷവും ഒക്ടോബർ 25 യു.എൻ ദിനമായി ആചരിക്കപ്പെടുന്നു.

2.1946 ഡിസംബർ ഏഴിനാണ് യു.എൻ ചിഹ്നം അംഗീകരിക്കപ്പെട്ടത്.

3.1947 ഒക്ടോബർ 20ന് യുഎൻ പതാക ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾ ചൈന, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, യുഎസ്എ എന്നീ രാജ്യങ്ങളാണ്.

2.രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരം വീറ്റോ പവർ എന്നറിയപ്പെടുന്നു.

3.യുഎൻ രക്ഷാ സമിതി അധ്യക്ഷൻറെ കാലാവധി ഒരു വർഷമാണ്

ആംനെസ്റ്റി ഇന്റർനാഷണലിന്റെ ആസ്ഥാനം എവിടെ ?
ലോക ബാങ്കിൻറെ ഗ്ലോബൽ എൻവയോൺമെൻറ് ഫെസിലിറ്റി(GEF) ഇൻഡിപെൻഡൻറ് ഇവാല്യൂവേഷൻ ഓഫിസ് ഡയറക്റ്ററായി നിയമിതയായ ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധ ആര് ?
ഏഷ്യ പസഫിക്ക് പോസ്റ്റൽ യൂണിയനിലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?