App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ശരിയയായ പ്രസ്താവന ഏത്?

  1. പശ്ചിമ അസ്വസ്ഥതയെ ഇന്ത്യയിലെത്തിക്കുന്നതിന് ജെറ്റ് പ്രവാഹങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്
  2. ട്രോപ്പോപ്പാസിലൂടെയുള്ള അതിശക്തമായ വായു പ്രവാഹമാണ് ജെറ്റ് പ്രവാഹം 

    Ai മാത്രം ശരി

    Bഎല്ലാം ശരി

    Cii മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    പശ്ചിമ അസ്വസ്ഥത ( Western disturbance ) 

    • ശൈത്യകാലത്ത് മെഡിറ്ററേനിയൻ കടലിൽ രൂപം കൊള്ളുന്ന ശക്തമായ ന്യൂനമർദം കിഴക്കോട്ടു നീങ്ങി ഇന്ത്യയിലെത്തുന്നു. 
    • പഞ്ചാബിലും മറ്റ് ഉത്തര സമതല പ്രദേശങ്ങളിലും മഴയ്ക്കു കാരണമാകുന്നു. 
    • ശൈത്യകാല വിളകൾക്ക് ഈ മഴ പ്രയോജനം ചെയ്യുന്നു. 
    • ഇവയെ ഇന്ത്യയിലെത്തിക്കുന്നതിൽ ' ജറ്റ് പ്രവാഹങ്ങൾക്ക് വൻ പങ്കുണ്ട്.
    • ട്രോപ്പോപ്പാസിലൂടെയുള്ള അതിശക്തമായ വായു പ്രവാഹമാണ് ജെറ്റ് പ്രവാഹം 

    Related Questions:

    ഹിമാലയ നിരകളിലെ സിവാലിക് പര്‍വ്വത നിരയുടെ വിശേഷണങ്ങളിൽ പെടാത്തത് ഏത് ?

    താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം പ്രസ്താവനകൾ ശൈത്യകാലത്തെ സൂചിപ്പിക്കുന്നു ?

    1. ഡിസംബര്‍- ജനുവരി - ഫെബ്രുവരി മാസങ്ങളില്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്നു
    2. സൂര്യന്റെ ഉത്തരായനകാലം
    3. പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഉണ്ടാകുന്നു

      താഴെപ്പറയുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏത്?

      1.പടിഞ്ഞാറൻ തീരസമതലം അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിലായി സ്ഥിതി ചെയ്യുന്നു.

      2.ഗുജറാത്ത് തീരസമതലം, കൊങ്കണ്‍ തീരസമതലം, മലബാര്‍ തീരസമതലം.എന്നിവ ഇതിൻറെ ഉപവിഭാഗങ്ങളാണ്.

      3.പടിഞ്ഞാറൻ തീരസമതലത്തിന് കിഴക്കൻ തീരെ സമതലത്തിനെ അപേക്ഷിച്ച് വീതി കുറവാണ്.

      അരുണാചൽ പ്രാദേശിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത് ?
      ഉപദ്വീപീയ നദിയായ നർമദയുടെ ഏകദേശ നീളമെത്ര ?