Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം?

1.കാറ്റിൻറെ ദിശ

2.ഇന്ത്യയുടെ സവിശേഷമായ ആകൃതി.

3.പർവതങ്ങളുടെ കിടപ്പ്.

4.കാറ്റിലെ ഈർപ്പത്തിന്റെ അളവ്.

A1 മാത്രം ശരി.

B1,3,4 മാത്രം ശരി.

C3,4 മാത്രം ശരി.

D1,2,3,4 ഇവയെല്ലാം ശരിയാണ്.

Answer:

D. 1,2,3,4 ഇവയെല്ലാം ശരിയാണ്.

Read Explanation:

  • ദിനാന്തരീക്ഷസ്ഥിതി - ഒരു കുറഞ്ഞ സമയത്തേക്കുള്ള അന്തരീക്ഷ അവസ്ഥയെ സൂചിപ്പിക്കുന്നത് 
  • കാലാവസ്ഥ - ദീർഘകാലത്തെ ദിനാന്തരീക്ഷ സ്ഥിതിയുടെ ശരാശരി 
  • മൺസൂൺ - കാലങ്ങൾക്കനുസരിച്ചുള്ള കാറ്റിന്റെ ഗതിമാറ്റവുമായി ബന്ധപ്പെട്ട കാലാവസ്ഥ 
  • ഇന്ത്യയിൽ അനുഭവപ്പെടുന്ന മൺസൂൺ - ഉഷ്ണ മൺസൂൺ കാലാവസ്ഥ 
  • ഇന്ത്യയിൽ പൊതുവെ അനുഭവപ്പെടുന്നത് മൺസൂൺ കലാവസ്ഥയാണെങ്കിലും പ്രാദേശിക വ്യതിയാനങ്ങൾ നിലനിൽക്കുന്നു 
  • ഇന്ത്യയിൽ എല്ലായിടത്തും മഴയുടെ വിതരണം ഒരുപോലെയല്ല.ഇതിന് കാരണമാകുന്ന ഭൂമിശാസ്ത്ര ഘടകങ്ങൾ താഴെപ്പറയുന്നവയാണ് 
    • കാറ്റിൻറെ ദിശ
    • ഇന്ത്യയുടെ സവിശേഷമായ ആകൃതി
    • പർവതങ്ങളുടെ കിടപ്പ്
    • കാറ്റിലെ ഈർപ്പത്തിന്റെ അളവ്

ഇന്ത്യൻ കാലാവസ്ഥയെ നിയന്ത്രിക്കുന്ന രണ്ട് പ്രധാന ഘടകങ്ങൾ 

    • സ്ഥാനവും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ 
    • അക്ഷാംശം 
    • ഹിമാലയപർവ്വതം 
    • കരയുടെയും സമുദ്രത്തിന്റെയും വിന്യാസം /വിതരണം 
    • കടലിൽ നിന്നുള്ള അകലം 
    • ഉയരം 
    • ഭൂപ്രകൃതി 
  • അന്തരീക്ഷമർദ്ദം ,കാറ്റ് എന്നിവയുമായി ബന്ധപ്പെട്ട ഘടകങ്ങൾ 

Related Questions:

ബ്രഹ്മപുത്രയും പോഷക നദികളും കാരണം രൂപപ്പെട്ട സമതലമേത് ?
രണ്ടു ഭൂഖണ്ഡങ്ങളുടെ കൂട്ടിമുട്ടലുകളുടെ ഫലമായി പർവ്വത നിരകൾ രൂപപ്പെടുന്നതിനെ വിളിക്കുന്നത്?
ഉപദ്വീപീയ നദിയായ കൃഷ്ണയുടെ ഏകദേശ നീളമെത്ര ?
ജോഗ് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
സിന്ധു നദിയുടെ ഉത്ഭവസ്ഥാനം ഏത് ?