App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.കണ്ണുനീരിലും ഉമിനീരിലും അടങ്ങിയിരിക്കുന്ന ലൈസോസൈം എന്ന രാസാഗ്നി രോഗാണുനാശകശേഷി ഉള്ളതാണ്. 

2.ഫാഗോസൈറ്റോസിസ് എന്ന പ്രവര്‍ത്തനത്തില്‍ ലൈസോസോമിലെ രാസാഗ്നികള്‍ രോഗാണുക്കളെ നശിപ്പിക്കുന്നു.

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്

Read Explanation:

  • കണ്ണുനീരിലും ഉമിനീരിലും അടങ്ങിയിരിക്കുന്ന ലൈസോസൈം എന്ന രാസാഗ്നി രോഗാണുനാശകശേഷി ഉള്ളതാണ്. 

  • കണ്ണീരിൽ അടങ്ങിയിരിക്കുന്ന ലൈസോസൈം ബാക്ടീരിയ അണുബാധകളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

  • ലൈസോസൈമിനൊപ്പം ലാക്ടോഫെറിൻ, ലിപ്പോകാലിൻ, എന്നിങ്ങിനെയുള്ള  ഘടകങ്ങൾ കൂടി  കണ്ണീരിൽ അടങ്ങിയിരിക്കുന്നു.

  • എന്തെങ്കിലും പദാർഥമോ , സൂക്ഷ്മജീവിയോ കണ്ണിൽ പ്രവേശിക്കുമ്പോൾ, മുകളിൽ പറഞ്ഞ ഘടകങ്ങലാൽ നിർമിതമായ   'ടിയർ ഫിലിം; അതിനെ ശുദ്ധീകരിക്കുന്നു

  • കൂടാതെ ഏതെങ്കിലും ബാക്ടീരിയയുടെ കോശഭിത്തികളെ തകർക്കാൻ ലൈസോസൈമിന് കഴിയും.

  • ഇതിലൂടെ അണുബാധ പടരുന്നത് തടയാൻ അല്ലെങ്കിൽ കൂടുതൽ ഗുരുതരമാകുന്നത് തടയാൻ കഴിയുന്നു.


Related Questions:

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.രക്തം കട്ടപിടിക്കുന്നതിന് കാല്‍സ്യം അയോണുകള്‍ ആവശ്യമാണ്.

2.മുറിവുണക്കുന്നതിന് ചില സന്ദര്‍ഭങ്ങളില്‍ യോജകകലകളെ പ്രയോജനപ്പെടുത്തുന്നു.

3.ഫാഗോസൈറ്റോസിസ് ഫലപ്രാപ്തിയിലെത്തുന്നതിന് കാരണം ലൈസോസോമുകളാണ്.


സാധാരണായായി മനുഷ്യ ശരീരത്തിലെ 1 മില്ലി ലിറ്റർ രക്തത്തിൽ കാണപ്പെടുന്ന അരുണരക്താണുക്കളുടെ എണ്ണം എത്ര ?
ഇമ്മ്യുണോ ഗ്ലോബുലിൻ്റെ ആകൃതി എന്താണ് ?
ആധുനിക വൈദ്യശാസ്ത്രത്തിന് അടിത്തറ പാകിയ ഗ്രീക്ക് വൈദ്യശാസ്ത്രജ്ഞൻ ആരാണ് ?
രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞു നശിപ്പിക്കുന്ന ശ്വേത രക്താണുക്കൾ ഏത് ?