Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ്?

  1. കുത്തബ് മിനാറിന്റെ നിർമ്മാണം ആരംഭിച്ചത് കുത്തബ്ദീൻ ഐബക് ആണ്
  2. 1206 മുതൽ 1209 വരെയാണ് അടിമവംശത്തിന്റെ ഭരണകാലഘട്ടം
  3. 1210 ൽ കുത്തബ്ദീൻ ഐബക്കിന്റെ മരണ ശേഷം ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെട്ട ആരം ഷായ്ക്ക് എട്ട് മാസം ഭരിക്കാൻ കഴിഞ്ഞുള്ളു 

    Ai, iii ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Diii മാത്രം ശരി

    Answer:

    A. i, iii ശരി

    Read Explanation:

    അടിമ രാജവംശം

    • മുഹമ്മദ് ഗോറിയുടെ പ്രിയപ്പെട്ട അടിമയും,സൈന്യാധിപനും ആയിരുന്നു കുത്ത്ബുദ്ദീൻ ഐബക്ക്.
    • ഇന്ത്യൻ അധിനിവേശത്തിനുശേഷം ഗോറി മടങ്ങിയപ്പോൾ അധികാര പ്രദേശങ്ങളുടെ മുഴുവൻ ചുമതലയും ഐബക്കിന് നൽകി.
    • 1206-ൽ മുഹമ്മദ് ഗോറിയുടെ മരണത്തിനു ശേഷം കുത്ത്ബുദ്ദീൻ ഐബക് ദില്ലിയിലെ സുൽത്താനായി സ്വയം പ്രഖ്യാപിച്ചു.
    • ദില്ലി സൽത്തനത്തിലെ ആദ്യ രാജവംശമായ മാംലൂക് രാജവംശം (അടിമ രാജവംശം)സ്ഥാപിക്കുകയും ചെയ്തു.
    • അടിമ രാജവംശം അറിയപ്പെടുന്ന മറ്റു പേരുകൾ : ഇൽബാരി,യാമിനി,ഗുലാം രാജവംശം.

    ആരംഷാ


    • കുത്ത്ബുദ്ദീൻ ഐബക്കിന് ശേഷം മകനായ ആരംഷായെ പ്രഭുക്കന്മാർ അടുത്ത അധികാരി ആക്കി.
    • ആരംഷാ ദുർബലനായ ഒരു ഭരണാധികാരിയായിരുന്നു.
    • ആരം ഷായ്ക്ക് വെറും എട്ട് മാസം മാത്രമേ ഭരിക്കാൻ കഴിഞ്ഞുള്ളു
    • ബാഗ് ഈ ജൂദ് മൈതാനത്തിൽ വച്ച് കുത്തബ്ദിന്റെ പുത്രിയുടെ ഭർത്താവായിരുന്ന ഇൽത്തുമിഷ് ആരംഷായെ പരാജയപ്പെടുത്തി അധികാരത്തിലേറി.

    കുത്തബ്മിനാർ

    • കുത്തബ്മിനാറിന്റെ നിർമ്മാണം ആരംഭിച്ച ഭരണാധികാരി : കുത്തബ്ദീൻ.
    • കുത്തബ്മിനാറിന്റെ നിർമ്മാണം പൂർത്തീകരിച്ച  ഭരണാധികാരി : ഇൽത്തുമിഷ്
    • 'ഖ്വാജ കുത്തബ്ദീൻ ഭക്തിയാർ കാക്കി' എന്ന സൂഫിവര്യൻറെ സ്മരണാർത്ഥമാണ് കുത്തബ്മിനാർ പണികഴിപ്പിച്ചത്.
    • 237.8 അടിയാണ് കുത്തബ്മിനാറിന്റെ ഉയരം.
    • കുത്തബ്മിനാറിന്റെ പ്രവേശന കവാടം 'അലൈ ദർവാസ' എന്നറിയപ്പെടുന്നു.
    • ഉയരമുള്ള ഗോപുരവും ഗോപുരത്തിൽ നിന്ന് തള്ളി നിൽക്കുന്ന ബാൽക്കണികളും ആണ് കുത്തബ്മിനാറിന്റെ പ്രത്യേകത

    Related Questions:

    ഇൽത്തുമിഷ് അന്തരിച്ച വർഷം?
    ഡൽഹി സുൽത്താനേറ്റ് ഭരിച്ച ആദ്യത്തെ വനിത?
    ഇൽത്തുമിഷ് എന്ന പേരിൽ പ്രസിദ്ധനായ സുൽത്താന്റെ യഥാർത്ഥ പേര് ?
    ഇന്ത്യയിൽ വില നിയന്ത്രണവും കമ്പോള നിയന്ത്രണവും ഏർപ്പെടുത്തിയ ഭരണാധികാരി ആരായിരുന്നു ?
    Who among the following came to India at the instance of Sultan Mahmud of Ghazni?