താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരി ?
- വിറ്റാമിൻ C യുടെ കുറവ് സ്‌കർവിക്ക് കാരണമാകുന്നു
- വിറ്റാമിൻ B6 ൻ്റെ അപര്യാപ്തതയാണ് ബെറിബെറിക്ക് കാരണം
- വിറ്റാമിൻ D കൊഴുപ്പ് ലയിപ്പിക്കുന്ന ഒന്നാണ്
Aഎല്ലാം
Bഒന്നും മൂന്നും
Cരണ്ടും മൂന്നും
Dമൂന്ന് മാത്രം
Answer:
B. ഒന്നും മൂന്നും
Read Explanation:
ജീവകം B1:
- ശാസ്ത്രീയ നാമം : തയാമിൻ
- അരിയുടെ തവിടിൽ കാണപ്പെടുന്ന വൈറ്റമിൻ
- കാർബോഹൈഡ്രേറ്റുകളെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്ന വൈറ്റമിൻ
- ജീവകം B1 ഇന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾ :
- ബെറിബെറി
- കോർസകോഫ് സിൻഡ്രോം
- ബെറിബെറി എന്ന സിംഹളിസ് പദത്തിന്റെ അർത്ഥം : I can't I can't
- ജീവകം B1 ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥം : അരിയുടെ തവിട്
ജീവകം സി :
- ശാസ്ത്രീയ നാമം : അസ്കോർബിക് ആസിഡ്
- ത്വക്ക്, മോണ, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം
- ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ
- മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന വൈറ്റമിൻ
- ജലദോഷത്തിന് ഔഷധമായ വൈറ്റമിൻ
- ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം
- ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം C
- ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന വൈറ്റമിൻ
- ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് നഷ്ടപ്പെടുന്ന ജീവകം
- ആന്റി കാൻസർ വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം C
- കൃത്രിമമായി നിർമിച്ച ആദ്യ വൈറ്റമിൻ
- യുവത്വം നിലനിർത്താൻ സഹായിക്കുന്ന ജീവകം
- മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം
- ജീവകം സി ലഭിക്കുന്ന പ്രധാന ഭക്ഷ്യവസ്തുക്കൾ : പഴങ്ങൾ, നെല്ലിക്കാ, പപ്പായ, മുരിങ്ങയില, ഓറഞ്ച്, നാരങ്ങ എന്നിവയിൽ
- ജീവകം സി ധാരാളമായി കാണപ്പെടുന്നത് : പുളി രുചിയുള്ള പഴങ്ങളിൽ
- പാൽ, മുട്ട എന്നിവയിൽ ഇല്ലാത്ത ജീവകം : ജീവകം C
സ്കർവി:
- ജീവകം സി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം : സ്കർവി
- ജീവകം സിയുടെ അഭാവം മോണയിലെ രക്തസ്രാവത്തിന് കാരണമാകുന്നതാണ് സ്കർവി
- രക്തപിത്തം എന്നറിയപ്പെടുന്നത് : സ്കർവി
- നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത് : സ്കർവി
ജീവകം D:
- ശാസ്ത്രീയ നാമം : കാൽസിഫെറോൾ
- പച്ചക്കറികളിൽ നിന്ന് ലഭിക്കാത്ത ജീവകം
- സ്റ്റിറോയ്ഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം D
- സൺ ഷൈൻ വൈറ്റമിൻ എന്നറിയപ്പെടുന്നത് : ജീവകം D
- സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം
- ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം
- ജീവകം D ആയി മാറുന്ന കൊഴുപ്പ് : ഏർഗോസ്റ്റിറോൾ
- പല്ലുകളുടെയും അസ്ഥികളുടെയും ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിൻ
- ജീവകം D യുടെ അപര്യാപ്തത മൂലം കുട്ടികളിൽ ഉണ്ടാകുന്നത് : കണ (rickets)
- ജീവകം D യുടെ അപര്യാപ്തത മൂലം മുതിർന്നവരിൽ ഉണ്ടാകുന്ന രോഗം : ഓസ്റ്റിയോമലേഷ്യ
- ജീവകം D പ്രധാനമായും ലഭിക്കുന്ന ഭക്ഷ്യവസ്തു പാലുൽപ്പന്നങ്ങൾ
- വൈറ്റമിൻ ഡി ധാരാളമായി കാണപ്പെടുന്നത് : മത്സ്യ എണ്ണ