Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ വിദ്യുത്ഋണതയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി /ഇലക്‌ട്രോൺ ഋണത.
  2. ആവർത്തനപ്പട്ടികയിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും വിദ്യുത് ഋണത വർദ്ധിക്കുന്നു.
  3. ഒരു ഗ്രൂപ്പിൽ താഴേക്ക് പോകുന്തോറും വിദ്യുത് ഋണത കുറയുന്നു.
  4. 1932 ൽ ജെ.ജെ. തോംസൺ വിദ്യുത് ഋണത എന്ന സങ്കല്പം മുന്നോട്ട് വെച്ചത്

    Aiii മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Di, ii, iii ശരി

    Answer:

    D. i, ii, iii ശരി

    Read Explanation:

    ഇലക്‌ട്രോൺ ഋണത/വിദ്യുത് ഋണത

    • ഒരാറ്റത്തിനോ തന്മാത്രയ്‌ക്കോ ഇലക്ട്രോണുകളെ ആകർഷിക്കുവാനുള്ള കഴിവാണ് ഇലക്ട്രോനെഗറ്റിവിറ്റി /ഇലക്‌ട്രോൺ ഋണത.

    • 1932 ൽ പോളിങ്ങാണ്‌ വിദ്യുത് ഋണത എന്ന സങ്കല്പം മുന്നോട്ട് വെച്ചത്. വാലൻസ് ബോണ്ട് തിയറി രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത് ആദ്യമായി പോളിങ് നിർവചിച്ചത്.

    • വിദ്യുത് ഋണതയുടെ സ്വഭാവം:

      • ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിന്റെ ആകർഷണശക്തി കൂടുന്തോറും അതിന്റെ വിദ്യുത് ഋണതയും കൂടും.

      • ആവർത്തനപ്പട്ടികയിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുന്തോറും വിദ്യുത് ഋണത വർദ്ധിക്കുന്നു.

      • ഒരു ഗ്രൂപ്പിൽ താഴേക്ക് പോകുന്തോറും വിദ്യുത് ഋണത കുറയുന്നു.

    • വിദ്യുത് ഋണതയുടെ പ്രാധാന്യം:

      • സഹസംയോജക ബന്ധങ്ങളുടെ ധ്രുവീയത നിർണ്ണയിക്കാൻ സഹായിക്കുന്നു.

      • രാസബന്ധനങ്ങളുടെ ശക്തിയും ദൈർഘ്യവും പ്രവചിക്കാൻ സഹായിക്കുന്നു.

      • രാസസംയുക്തങ്ങളുടെ ഭൗതികവും രാസികവുമായ ഗുണങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നു.


    Related Questions:

    ആവർത്തനപ്പട്ടികയിലെ ഏത് ബ്ലോക്കിലാണ് സംക്രമണ മൂലകങ്ങൾ കാണപ്പെടുന്നത്?
    An element X belongs to the 3rd period and 1st group of the periodic table. What is the number of valence electrons in its atom?
    Halogens contains ______.

    ആവർത്തനപട്ടികയിൽ ഉപലോഹങ്ങൾ താഴെ പറയുന്ന ഏത് ഗ്രൂപ്പുകളിൽ കാണപ്പെടുന്നു ?

    1. ഗ്രൂപ്പ് 12 
    2. ഗ്രൂപ്പ് 15 
    3. ഗ്രൂപ്പ് 13
    4. ഗ്രൂപ്പ് 16
      ഒരു പീരീഡിലുടനീളം ഇലക്ട്രോൺഋണത കൂടുന്നതിനനുസരിച്ച് മൂലകങ്ങളുെട ലോഹ സ്വഭാവത്തിന് എന്ത് സംഭവിക്കും ?