Challenger App

No.1 PSC Learning App

1M+ Downloads

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്  
  2. സാമൂഹ്യ പ്രവർത്തനത്തിനായി ' സേവദൾ ' എന്ന പ്രസ്ഥാനം രൂപീകരിച്ചു  
  3. കോൺഗ്രസ്സിന്റെ അന്തിമമായ ലക്‌ഷ്യം പൂർണ്ണസ്വാതന്ത്രം ആണെന്ന് പ്രഖ്യാപിച്ച 1929 ലെ കോൺഗ്രസ്സ് സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു  
  4. 1930 ലെ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു   

A1 , 2 ശരി

B2 , 3 , 4 ശരി

C1 , 3 ശരി

Dഇവയെല്ലാം ശരി

Answer:

D. ഇവയെല്ലാം ശരി

Read Explanation:

ജവഹർലാൽ നെഹ്റു 

  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി
  • നെഹ്റു പ്രധാനമന്ത്രിയായ കാലഘട്ടം - 1947 -1964 
  • പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി 
  • ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി 
  • സാമൂഹ്യ പ്രവർത്തനത്തിനായി ' സേവദൾ ' എന്ന പ്രസ്ഥാനം രൂപീകരിച്ചു
  • കോൺഗ്രസ്സിന്റെ അന്തിമമായ ലക്‌ഷ്യം പൂർണ്ണസ്വാതന്ത്രം ആണെന്ന് പ്രഖ്യാപിച്ച 1929 ലെ കോൺഗ്രസ്സ് സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു  
  • 1930 ലെ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച വ്യക്തി 
  • പ്ലാനിംഗ് കമ്മീഷൻ ,നാഷണൽ ഡെവലപ്പ്മെന്റ് കൌൺസിൽ എന്നിവയുടെ ആദ്യ അദ്ധ്യക്ഷൻ 
  • പോസ്റ്റൽ സ്റ്റാമ്പിലും ,നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ പ്രധാനമന്ത്രി 
  • ആദ്യമായി അവിശ്വാസ പ്രമേയം നേരിട്ട പ്രധാനമന്ത്രി 
  • കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി
  • 'ചാണക്യ 'എന്ന തൂലികാനാമത്തിൽ രചനകൾ നടത്തിയ പ്രധാനമന്ത്രി
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശിൽപി 
  • 'ആധുനിക ഇന്ത്യയുടെ ശിൽപി' എന്നറിയപ്പെടുന്ന പ്രധാനമന്ത്രി 
  • ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖ്യ ശിൽപികളിൽ ഒരാൾ 
  • ആദ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി

പ്രധാന പുസ്തകങ്ങൾ 

  • ഡിസ്കവറി ഓഫ് ഇന്ത്യ 
  • അച്ഛൻ മകൾക്കയച്ച കത്തുകൾ 
  • ലോക ചരിത്രാവലോകനം 
  • ആൻ ഓട്ടോബയോഗ്രാഫി ( ആത്മകഥ )

 

 


Related Questions:

അവിശ്വാസ പ്രമേയം നേരിട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ഏറ്റവും കൂടുതൽ കാലം പ്രവർത്തിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി ?
താഴെ പറയുന്നതിൽ ജവഹർലാൽ നെഹ്റുവിൻ്റെ രചന അല്ലാത്തത് ഏതാണ് ?
താഴെ പറയുന്നവയിൽ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കിയ പ്രധാനമന്ത്രി ആര് ?
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആരംഭിക്കുന്ന "പ്രധാനമന്ത്രി സംഗ്രഹാലയ" മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?