Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഇന്ത്യയിലെ സാർവ്വതിക പ്രായപൂർത്തി വോട്ടവകാശവുമായി ബന്ധപ്പെട്ട്  താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ?

1) 1950 ജനുവരി 26 ഭരണഘടന നിലവിൽ വന്നത് മുതൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നു 

2) ഭരണഘടന അനുച്ഛേദം 327 സാർവ്വതിക പ്രായപൂർത്തി വോട്ടവകാശത്തെ പരാമർശിക്കുന്നു 

3) 1989 ലെ 61-ാം  ഭരണഘടന ഭേദഗതി പ്രകാരം വോട്ടിങ് പ്രായം 21 - ൽ നിന്ന് 18 ആയി കുറഞ്ഞു 

4) ജാതി - മത - വർഗ്ഗ - ലിംഗ പ്രദേശ വ്യത്യാസങ്ങളില്ലാതെ പ്രായപൂർത്തിയായ എല്ലാവർക്കും തിരഞ്ഞെടുപ്പ് വോട്ട് ചെയ്യാനുള്ള അവകാശമാണ് സാർവ്വതിക പ്രായപൂർത്തി വോട്ടവകാശം  

Aഒന്നും രണ്ടും നാലും

Bരണ്ടും മൂന്നും നാലും

Cമൂന്നും നാലും

Dഒന്നും മൂന്നും നാലും

Answer:

D. ഒന്നും മൂന്നും നാലും

Read Explanation:

  • പ്രസ്താവന 1 (ശരി): 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതോടെയാണ് രാജ്യത്ത് സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം (Universal Adult Franchise) ഔദ്യോഗികമായി നിലവിൽ വന്നത്.

  • പ്രസ്താവന 2 (തെറ്റ്): ഭരണഘടനയുടെ അനുച്ഛേദം 326 (Article 326) ആണ് ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നത്. അനുച്ഛേദം 327 തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്താനുള്ള പാർലമെന്റിന്റെ അധികാരത്തെയാണ് സൂചിപ്പിക്കുന്നത്.

  • പ്രസ്താവന 3 (ശരി): 1988-ൽ പാസാക്കുകയും 1989 മാർച്ച് 28-ന് നിലവിൽ വരികയും ചെയ്ത 61-ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ് വോട്ടിംഗ് പ്രായം 21 വയസ്സിൽ നിന്ന് 18 വയസ്സായി കുറച്ചത്.

  • പ്രസ്താവന 4 (ശരി): ജാതി, മതം, വർഗ്ഗം, ലിംഗം, വിദ്യാഭ്യാസം, സമ്പത്ത് എന്നിവയുടെ വ്യത്യാസമില്ലാതെ നിശ്ചിത പ്രായപൂർത്തിയായ എല്ലാ പൗരന്മാർക്കും വോട്ട് ചെയ്യാനുള്ള അവകാശത്തെയാണ് സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം എന്ന് പറയുന്നത്.


Related Questions:

പ്രഥമ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു ?
തഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്ഥാനവുമായി ശ്രീ കുമാരഗുരുദേവൻ ബന്ധപ്പെട്ടിരിക്കുന്നു?

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന ഏത്/ഏവ?

(i) 2024 ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി. മുതിർന്ന പൌരന്മാർക്ക് തപാൽ വോട്ട് സൌകര്യം ലഭ്യമാകുന്ന പ്രായം എഴുപത്തഞ്ചിൽ നിന്നും എൺപതാക്കി വർദ്ധിപ്പിച്ചു

(ii) ഭിന്നശേഷിക്കാർക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ ലഘുകരിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷൻ 'സാക്ഷം' എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു

(iii) 'കെ.വൈ.സി.' എന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അധികൃതരെ അറിയിക്കുന്നതിനായി

തെരഞ്ഞെടുപ്പ് കമ്മിഷൻ അവതരിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ ആണ്

(iv) 'സ്വീപ്' എന്നത് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള അവബോധവും തെരെഞ്ഞെടുപ്പിലുള്ള പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയുള്ള തെരെഞ്ഞെടുപ്പ് കമ്മിഷൻ്റെ പരിപാടിയാണ്.

ആർട്ടിക്കിൾ 326 അനുസരിച്ച് താഴെപ്പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി

  1. യൂണിവേഴ്‌സൽ അഡൾട്ട് ഫ്രാഞ്ചൈസിയുടെ അടിസ്ഥാന തത്വം
  2. മുതിർന്നവരുടെ വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ ജനസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്
  3. മുതിർന്നവരുടെ വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്
    ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആര് ?