Question:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഏഴ് രാജ്യങ്ങൾ ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നു.

2.ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ് ആണ്.

3.മാലിദ്വീപ് ആണ് ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം.

A1,2

B1 മാത്രം.

C2,3

D3 മാത്രം.

Answer:

A. 1,2

Explanation:

7 രാജ്യങ്ങളുമായി ഇന്ത്യ കര അതിർത്തി പങ്കിടുന്നു: പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് , ചൈന , മ്യാന്മാർ , നേപ്പാൾ , ഭൂട്ടാൻ എന്നിവയാണ് ഇന്ത്യ കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ് ആണ്. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യമായ മാലി ദ്വീപിന് ഇന്ത്യയുമായി സമുദ്രാതിർത്തി മാത്രമാണുള്ളത്. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഭൂട്ടാൻ ആണ്.


Related Questions:

'വിക്ടോറിയ മെമ്മോറിയൽ ' എന്ന മ്യൂസിയം എവിടെയാണ് ?

മസൂറി സുഖവാസ കേന്ദ്രം ഹിമാലയത്തിലെ ഏത് മലനിരയിലാണ് ?

കബർത്തൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് ?

നീലഗിരിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയേത് ?

വരണ്ട കടൽ എന്ന് വിളിപ്പേരുള്ള മരുഭൂമി ?