App Logo

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ടൈറ്റാനിയം ആണ്

  2. ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണുന്ന ലോഹം ആണ് ടൈറ്റാനിയം 

  3. വിമാനത്തിന്റെ എൻജിൻ നിർമ്മിക്കാൻ ടൈറ്റാനിയം ഉപയോഗിക്കുന്നു.

A1 മാത്രം ശരി

B3 മാത്രം ശരി

Cഇവയൊന്നുമല്ല

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

  • ഭൂവൽക്കത്തിൽ എറ്റവും കൂടുതലായി കാണപ്പെടുന്ന ലോഹങ്ങളിൽ ഒന്നാണ് ടൈറ്റാനിയം.
  • ഇൽമനൈറ്റ്, റൂടൈൽ എന്നീ അയിരുകളായാണ് ഈ ലോഹം കാണപ്പെടുന്നത്. 
  • 1791-ൽ വില്യം ഗ്രിഗർ എന്ന ശാസ്ത്രജ്ഞനാണു ടൈറ്റാനിയം കണ്ടുപിടിച്ചത്. 
  • 1797-ൽ ക്ലാപ് റത്ത് എന്ന ശാസ്ത്രജ്ഞനാണു ടൈറ്റാനിയം എന്ന പേര് നൽകിയത്.
  • ഭൂവൽക്കത്തിൽ എന്നപോലെ ചന്ദ്രോപരിതലത്തിലും ടൈറ്റാനിയം ധാരാളമായി കാണപ്പെടുന്നു.
  • മറ്റ് ലോഹങ്ങളുമായി ചേർന്ന് അനേകം  അലോയ്കൾ (Alloy) നിർമ്മിക്കാൻ ടൈറ്റാനിയം ഉപയോഗിക്കുന്നു.
  • വിമാനം ,കപ്പൽ തുടങ്ങിയവയുടെ യന്ത്ര ഭാഗങ്ങളിലെ മുഖ്യ ഘടകമായ ടൈറ്റാനിയം,ഭാവിയിലെ ലോഹം എന്നും അറിയപ്പെടുന്നു.

Related Questions:

പരസ്പര ബന്ധമില്ലാത്തത് തിരിച്ചറിയുക :

(i) സോഡിയം - ആൽക്കലി ലോഹം

(ii) കാൽസ്യം - സംക്രമണ ലോഹം 

(iii) അലുമിനിയം - ബോറോൺ കുടുംബം 

(iv) ക്ലോറിൻ - ഉൽകൃഷ്ട വാതകം 

മഞ്ഞകേക്ക് ഏത് ലോഹത്തിന്റെ അയിരാണ് ?

ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?

വെങ്കലത്തിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ

തിളക്കമില്ലാത്ത ധാതുവിന് ഉദാഹരണം?