Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ധാതുവിൻറെ പരൽഘടന അനുസരിച്ചാണ് അതിൻറെ ബാഹ്യരൂപം കൈവരുന്നത്
  2. ഒരു ധാതുവിൻറെ വളർച്ച ഏതെങ്കിലും രീതിയിൽ തടസ്സപ്പെട്ടാൽ പരൽ ഘടനയും മുരടിക്കുന്നു .
  3. പരൽ ഘടന ഇല്ലാത്ത ധാതുക്കൾ അമോർഫസ്  ധാതുക്കൾ എന്നറിയപ്പെടുന്നു.

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

  • ഓരോ ധാതുവിനും അതിൻ്റേതായ പരൽ ഘടനയുണ്ട്.ഈ പരൽഘടന അനുസരിച്ചാണ് അതിൻറെ ബാഹ്യരൂപം കൈവരുന്നത്
  • ഒരു ധാതു പ്രകൃതിയിൽ രൂപീകൃതമാകുമ്പോൾ സ്വതന്ത്രമായി വികസിക്കുവാൻ സാഹചര്യമുണ്ടായാൽ ബാഹ്യ ഇടപെടലുകൾ ഇല്ലാതെ പൂർണവളർച്ച പ്രാപിച്ചു അതിന്റേതായ നിശ്ചിത ക്രിസ്റ്റൽ രൂപം സ്വന്തമാക്കുന്നു. 
  • ഒരു ധാതുവിന്റെ വളർച്ച ഏതെങ്കിലും രീതിയിൽ തടസ്സപ്പെട്ടാൽ ക്രിസ്റ്റലിന്റെ  വളർച്ചയും മുരടിക്കുന്നു അതിന്റെ ഫലമായി അതിനു ക്രിസ്റ്റൽ രൂപം /പരൽ ഘടന ഉണ്ടാകുന്നില്ല. അത്തരം ധാതുക്കളെയാണ്  അമോർഫസ്  ധാതുക്കൾ എന്ന് വിളിക്കുന്നത്.

Related Questions:

'സൗരകേന്ദ്ര സിദ്ധാന്തം' ആവിഷ്‌കരിച്ച ശാസ്‌ത്രജ്ഞൻ ആര് ?
സമുദ്രനിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചു വരയ്ക്കുന്ന സാങ്കൽപിക രേഖകളാണ്
അടുത്തടുത്തുള്ള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള ദൂരം ഏറ്റവും കൂടുതലാകുന്നത് :
ബറിംഗ് കടലിടുക്ക് ഏതെല്ലാം രാജ്യങ്ങളെ തമ്മിലാണ് വേർതിരിക്കുന്നത് ?

Which of the following is an incorrect statement/s  regarding lithospheric plates?

1. Situated above the asthenosphere which is in a semi plastic state.

2. The maximum thickness is 100 km.

3. Contains both oceanic crust and continental crust.

4. Philippine plate is an example of a major plate.