Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയ പ്രസ്താവനകളിൽ ദ്രോണാചാര്യ അവാർഡിനെ സംബന്ധിച്ച് തെറ്റായത് ഏത് ?

Aഒ. എം. നമ്പ്യാർക്ക് 1985 -ലാണ് ദ്രോണാചാര്യ അവാർഡ് ലഭിച്ചത്

Bക്രിക്കറ്റിൽ ആദ്യമായി, ദ്രോണാചാര്യ ലഭിച്ചത് രമാകാന്ത് അചക്കർക്കാണ്

Cആദ്യമായി ഫുട്ബാളിൽ ദ്രോണാചാര്യ ലഭിച്ചത് സയ്യിദ് നസീമുദ്ദീനാണ്

Dആദ്യമായി ഹോക്കി ദ്രോണാചാര്യ അവാർഡ് ലഭിക്കുന്നത് 2000 ലാണ്

Answer:

B. ക്രിക്കറ്റിൽ ആദ്യമായി, ദ്രോണാചാര്യ ലഭിച്ചത് രമാകാന്ത് അചക്കർക്കാണ്

Read Explanation:

ദ്രോണാചാര്യ അവാർഡ്

  • ഇന്ത്യയിൽ മികച്ച കായിക പരിശീലകനു നൽകുന്ന പരമോന്നത പുരസ്‌കാരമാണ് ദ്രോണാചാര്യ അവാർഡ്.
  • കേന്ദ്ര യുവജന-കാര്യ കായിക വകുപ്പ് മന്ത്രാലയമാണ് പ്രതിവർഷം അവാർഡ് നൽകുന്നത്.
  • 1985ലാണ് ആദ്യമായി ദ്രോണാചാര്യ അവാർഡ് നൽകിയത്.
  • കായിക മേഖലയിൽ പരിശീലകർക്ക് ആജീവനാന്ത വിഭാഗം, റെഗുലർ വിഭാഗം എന്നിങ്ങനെയാണ് അവാർഡ് നൽകുന്നത്.
  • ആജീവനാന്ത വിഭാഗത്തിൽ 15 ലക്ഷം രൂപയാണ് സമ്മാനത്തുക.
  • റെഗുലർ വിഭാഗത്തിൽ 10 ലക്ഷം രൂപയാണ് സമ്മാനത്തുക.
  • ദ്രോണാചാര്യരുടെ വെങ്കല പ്രതിമയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.
  • 1985ൽ ദ്രോണാചാര്യ അവാർഡ് ആദ്യമായി നേടിയത് ഒ.എം.നമ്പ്യാർ എന്ന മലയാളി അത്‍ലറ്റാണ്. 
  • ദ്രോണാചാര്യ അവാർഡ് ലഭിച്ച ആദ്യ വിദേശ പരിശീലകൻ - ബി.എ.ഫെർണാണ്ടസ് (ബോക്‌സിങ് കോച്ച്, 2012)
  • ദ്രോണാചാര്യ അവാർഡ് ലഭിച്ച ആദ്യ  വനിത : റീനു കോഹ്‌ലി (2002)
  • ക്രിക്കറ്റിൽ ആദ്യമായി, ദ്രോണാചാര്യ ലഭിച്ചത് 1986ൽ ദേശ്‌പ്രേം ആസാദിനാണ്.

ഒ.എം.നമ്പ്യാർക്ക് പുറമേ ദ്രോണാചാര്യ നേടിയ മറ്റ് മലയാളികൾ :

  • സണ്ണി തോമസ് (2001)
  • റോബർട്ട് ബോബി ജോർജ് (2003)
  • ദാമോദരൻ ചന്ദ്രലാൽ (2006)
  • എ.കെ.കുട്ടി (2010)
  • കെ.പി.തോമസ് (2013) (ആജീവനാന്ത വിഭാഗം ആദ്യമായി ലഭിച്ച മലയാളി)
  • ജോസ് ജേക്കബ് (2014)
  • എസ്.പ്രദീപ് കുമാർ (2016)
  • വിമൽ കുമാർ (2019)
  • ടി.പി.ഔസേപ്പ് (2021)
  • രാധാകൃഷ്‌ണൻ നായർ.പി (2021) 

Related Questions:

2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരത്തിന് അർഹരായവർ താഴെപ്പറയുന്നവരിൽ ആരെല്ലാമാണ്

  1. മനു ഭാക്കർ
  2. ഡി ഗുകേഷ്
  3. പ്രവീൺ കുമാർ
  4. ഹർമൻപ്രീത് സിങ്
    ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?
    ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരം ;
    ബിസിസിഐ യുടെ 2023-24 സീസണിലെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിൽ മികച്ച പ്രകടനം നടത്തിയ വനിതാ താരത്തിനുള്ള പുരസ്‌കാരം ലഭിച്ച മലയാളി ?
    2023-24 വർഷത്തെ കേരള സംസ്ഥാന യൂത്ത് ഐക്കൺ അവാർഡിൽ കായിക വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?