Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ലക്ഷ്യങ്ങളെ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതൊക്കെ ശരിയല്ല ?

Aതുടർ വിദ്യാഭ്യാസത്തിലൂടെ സാക്ഷരത കഴിവുകൾ വികസിപ്പിക്കുക

Bപഠിക്കാൻ താൽപ്പര്യമുള്ള ഓരോരുത്തർക്കും അവസരങ്ങൾ നൽകുക

Cകേരളം മുഴുവൻ പ്രാഥമിക തലത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക

Dസർക്കാരിന്റെ വികസന - ക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളെ അറിയിക്കുക

Answer:

C. കേരളം മുഴുവൻ പ്രാഥമിക തലത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക

Read Explanation:

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ലക്ഷ്യങ്ങ

  • നേടിയെടുത്ത സാക്ഷരതയെ തുടര്‍പഠനത്തിലൂടെ വികസിപ്പിക്കുക.

  • താല്‍പര്യമുള്ള ഏതൊരാള്‍ക്കും പഠിക്കാനുള്ള അവസരം ഒരുക്കുക.

  • നേടിയ അറിവ് ജീവിതത്തില്‍ പ്രയോഗിക്കാനുള്ള ശേഷി വളര്‍ത്തുക.

  • സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം വികസിപ്പിക്കുക.

  • പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളാക്കി അവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിക്കുക.

  • അനൗപചാരിക വിദ്യാഭ്യാസരംഗത്ത് ഗവേഷണ പഠനങ്ങള്‍ നടത്തുക.

  • കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും പടിപടിയായി സെക്കണ്ടറിതല വിദ്യാഭ്യാസം ഉറപ്പുവരുത്തുക.

  • സമഗ്രമായ തൊഴില്‍ നൈപുണി വികസന പദ്ധതി നടപ്പാക്കുക.

  • കേരളത്തിന്റെ തനതായ പൗരവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.

ഗുണഭോക്താക്കള്‍

  • നിരക്ഷരര്‍.

  • നവസാക്ഷരര്‍.

  • സ്‌കൂളില്‍ നിന്നും കൊഴിഞ്ഞുപോയവര്‍.

  • ആജീവനാന്ത വിദ്യാഭ്യാസത്തില്‍ താല്‍പര്യമുള്ള ഏവരും.



Related Questions:

ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ രൂപം നൽകിയിട്ടുള്ളതാണ് ലോകായുക്ത - നിലവിൽ സംസ്ഥാനത്തെ ലോകായുക്ത :
കേരള സംസ്ഥാനത്തിലെ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും വാർഡുകൾ വിഭജിച്ച് അവയുടെ അതിർത്തികൾ നിശ്ചയിക്കുക എന്ന ഉദ്ദേശ്യത്തോട് കൂടി 2024ൽ രൂപീകരിച്ച കേരള സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ്റെ അധ്യക്ഷൻ ആരാണ് ?
The chairperson of Kerala state women's commission from 1996 to 2001 was
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള സംസ്ഥാന കമ്മീഷൻ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന  പ്രസ്താവനകളിൽ ഏതാണ് ശരി ?
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ നിലവിൽ വന്നത് ?