App Logo

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ വികാസത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത് ?

Aപാരമ്പര്യ-പരിസ്ഥിതി ഘടകങ്ങളുടെ ആകെ തുകയാണ് വികാസം

Bവികാസം വ്യത്യസ്ത ശരീര ഭാഗങ്ങളിൽ വ്യത്യസ്ത നിരക്കിൽ നടക്കുന്നു

Cവ്യക്തിയിൽ ഉണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങളാണ് വികാസം

Dവികാസം ചില ക്രമങ്ങൾ പാലിക്കുന്നു

Answer:

C. വ്യക്തിയിൽ ഉണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങളാണ് വികാസം

Read Explanation:

  • വ്യക്തിയെ അനുക്രമമായി പരിപക്വതയിലേക്ക് നയിക്കുന്ന പുരോഗമനാത്മകമായ വ്യതിയാനമാണ് വികാസം. 
  • വികാസം അനുസ്യൂതവും ക്രമീകൃതവും സഞ്ചിത സ്വഭാവത്തോടു കൂടിയതുമാണ്. 
  • വികാസം പഠനത്തെയും പരിപക്വനത്തെയും ആശ്രയിച്ചിരിക്കുന്നു. 
  • ഒരു വ്യക്തിയുടെ വളർച്ചയിലെ വ്യത്യസ്തഘട്ടങ്ങളിൽ അയാളിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വ്യതിയാനങ്ങളെക്കുറിച്ചു നിരീക്ഷണം നടത്തുകയും സൈദ്ധാന്തികനിഗമനങ്ങൾ രൂപവത്കരിക്കുകയും ചെയ്യുന്ന മനഃശാസ്ത്രശാഖയാണ് വികാസ മനഃശാസ്ത്രം.
 

Related Questions:

കുട്ടികൾ ആദ്യമായി സംസാരിക്കുന്ന വാക്കുകളിൽ മിക്കവാറും എന്തിനെ സൂചിപ്പിക്കുന്നു.
Kohlberg proposed a stage theory of:
Adolescence is marked by:
ആശയ രൂപീകരണത്തിന്റെ പ്രക്രിയാ ഘട്ടങ്ങൾ താഴെ പറയുന്നവയിൽ ഏതാണ് ?
Which category of people in the life cycle faces identity crises?