Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ സംക്രമണമൂലകങ്ങളുടെ സവിശേഷത അല്ലാത്തത് ഏത് ?

  1. എല്ലാ മൂലകങ്ങളും ലോഹങ്ങൾ ആണ്.
  2. നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു.
  3. സ്ഥിരമായ ഓക്സീകരണാവസ്ഥ കാണിക്കുന്നു.
  4. മൂലകങ്ങളും സംയുക്തങ്ങളും ഉൽപ്രേരകങ്ങളായി ഉപയോഗിക്കുന്നു.

    Aiii മാത്രം

    Bഎല്ലാം

    Cii മാത്രം

    Di മാത്രം

    Answer:

    A. iii മാത്രം

    Read Explanation:

    • സംക്രമണമൂലകങ്ങൾ (transition elements) ഒന്നിലധികം ഓക്സീകരണാവസ്ഥകൾ കാണിക്കുന്നവയാണ്. • ഉദാഹരണത്തിന്, ഇരുമ്പ് (Fe) +2, +3 ഓക്സീകരണാവസ്ഥകൾ കാണിക്കുന്നു. അതിനാൽ, 'iii. സ്ഥിരമായ ഓക്സീകരണാവസ്ഥ കാണിക്കുന്നു' എന്നത് സംക്രമണമൂലകങ്ങളുടെ സവിശേഷതയല്ല. • സംക്രമണമൂലകങ്ങളെല്ലാം ഉയർന്ന കാഠിന്യവും താപ-വൈദ്യുത ചാലകതയുമുള്ള ലോഹങ്ങളാണ്. • ഇവയുടെ അയോണുകളിലെ ഭാഗികമായി നിറഞ്ഞ dഓർബിറ്റലുകൾ കാരണം മിക്ക സംക്രമണമൂലകങ്ങളും ലായനികളിലും മറ്റും വിവിധ നിറങ്ങൾ പ്രദർശിപ്പിക്കുന്നു. • ഉദാഹരണത്തിന്, സൾഫ്യൂറിക് ആസിഡ് നിർമ്മാണത്തിൽ വനേഡിയം പെന്റോക്സൈഡും അമോണിയ നിർമ്മാണത്തിൽ ഇരുമ്പും (Fe) ഉൽപ്രേരകങ്ങളായി ഉപയോഗിക്കുന്നു.


    Related Questions:

    മെൻഡലിയേവ് പിരിയോഡിക് ടേബിളിൽ മൂലകങ്ങളെ അവയുടെ ഏത് ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് ?
    ആവർത്തനപട്ടികയിൽ 17-ാം ഗ്രൂപ്പിൽ വരുന്ന മൂലകകുടുംബത്തിന് പറയുന്ന പേരെന്ത്?

    താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായവ ഏതൊക്കെയാണ്?

    1. പതിനേഴാം ഗ്രൂപ്പ് മൂലകങ്ങളാണ് ഹാലൊജനുകൾ
    2. പതിനാലാം ഗ്രൂപ്പ് മൂലകങ്ങളാണ് സംക്രമണ മൂലകങ്ങൾ.
    3. ഹെൻറി മോസ്ലിയാണ് ആധുനിക പീരിയോഡിക് നിയമം ആവിഷ്കരിച്ചത്.
    4. ത്രികങ്ങൾ എന്ന പേരിൽ മൂലകങ്ങളെ വർഗീകരിച്ചത് മെൻഡലിഫ് ആണ്.
      U.N. ജനറൽ അസംബ്ലി, ഇൻറ്റർനാഷണൽ ഇയർ ഓഫ് പീരിയോഡിക് ടേബിൾ (International Year of Periodic Table) ആയി പ്രഖ്യാപിച്ച വർഷം ഏത്?
      ആൽക്കലൈൻ എർത്ത് ലോഹങ്ങളിൽ അറ്റോമിക മാസ് ഏറ്റവും കൂടുതലുള്ള മൂലകം