Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

മനുഷ്യ മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളും അവയുടെ ധർമ്മവും തന്നിരിക്കുന്നു ഇവയിൽ ശരിയല്ലാത്ത പ്രസ്താവനകൾ ഏവ?

  1. (i) സെറിബെല്ലം - ശരീരത്തിന്റെ തുലനനില പരിപാലിക്കുന്നു.
  2. (ii) സെറിബ്രം - ചിന്താബുദ്ധി ഓർമ്മ എന്നിവയുടെ കേന്ദ്രം
  3. (iii) മെഡുല ഒബ്ലാംഗേറ്റ - ആന്തര സമസ്ഥിതി പരിപാലനത്തിന് പ്രധാന പങ്കുവഹിക്കുന്നു.
  4. (iv) ഹൈപ്പോതലാമസ് - ഹൃദയസ്പന്ദനം ശ്വാസോച്ഛ്വാസം എന്നീ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.

    Aiii, iv തെറ്റ്

    Bii, iii തെറ്റ്

    Cii, iv തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    A. iii, iv തെറ്റ്

    Read Explanation:

    • പ്രസ്താവന (iii) തെറ്റാണ്: ശരീരത്തിന്റെ ആന്തര സമസ്ഥിതി (Homeostasis) പരിപാലിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഹൈപ്പോതലാമസ് ആണ് (മെഡുല ഒബ്ലാംഗേറ്റ അല്ല).

    • പ്രസ്താവന (iv) തെറ്റാണ്: ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് മെഡുല ഒബ്ലാംഗേറ്റ ആണ് (ഹൈപ്പോതലാമസ് അല്ല).


    Related Questions:

    തലച്ചോറിനേയും സുഷുമ്നയും ആവരണം ചെയ്ത് കാണുന്ന സ്തരം ?
    കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നതുമൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ് ?
    ശരീരത്തിലെ തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിലെ ഭാഗം ?
    ഇന്ദ്രിയ അനുഭവങ്ങൾ ഉളവാക്കുകയും ചിന്ത, ബുദ്ധി, ഭാവന ഓർമ്മ എന്നിവയുടെ കേന്ദ്രവുമായ മസ്തിഷ്ക ഭാഗം ഏത്?
    പ്രോകാരിയോട്ടിക് കോശങ്ങളിൽ DNA ----------------- ആകൃതിയിലാണ്.