Challenger App

No.1 PSC Learning App

1M+ Downloads

എ.പി.ജെ. അബ്ദുൾ കലാമുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

  1. ഇദ്ദേഹം ഇന്ത്യയുടെ 'മിസൈൽമാൻ' എന്നറിയപ്പെടുന്നു
  2. തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ജനിച്ചത്
  3. ഇദ്ദേഹം 'അഗ്നിസാക്ഷി' എന്ന ഗ്രന്ഥം എഴുതി
  4. ഇദ്ദേഹം ഇന്ത്യയുടെ 11-ാമത്തെ രാഷ്ട്രപതിയായിരുന്നു

    Aiii, iv തെറ്റ്

    Biii മാത്രം തെറ്റ്

    Cii, iii തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. ii, iii തെറ്റ്

    Read Explanation:

    A P J അബ്ദുൽ കലാം 

    • സ്വതന്ത്ര ഇന്ത്യയുടെ  11-മത് രാഷ്‌ട്രപതി

    • 1931 ൽ തമിഴ്നാട്ടിൽ രാമേശ്വരത്ത് ജനിച്ചു

    • 'ഇന്ത്യയുടെ മിസൈൽ മാൻ '' എന്നറിയപ്പെടുന്നു

    • ' ജനങ്ങളുടെ രാഷ്‌ട്രപതി ' എന്ന് അറിയപ്പെടുന്നു

    • 1997ൽ ഭാരതരത്ന ലഭിച്ചു

    • ഹൂവർ പുരസ്‌കാരം ലഭിച്ച ആദ്യ ഏഷ്യക്കാരൻ 

    • 2002 ൽ രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ ലക്ഷ്മി സൈഗാളിനെ പരാജയപ്പെടുത്തി 

    • ഒരു രൂപ മാത്രം ശമ്പളം കൈപ്പറ്റിയിരുന്ന രാഷ്‌ട്രപതി 

    • നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ആദ്യ രാഷ്‌ട്രപതി 

    • സിയാച്ചിൻ മഞ്ഞുമലകൾ സന്ദർശിച്ച ആദ്യ രാഷ്‌ട്രപതി 

    • കേരളത്തിൽ പത്തിന കർമ്മ പദ്ധതി സംഭാവന ചെയ്ത രാഷ്‌ട്രപതി 

    • അബ്ദുൽ കലാമിന്റെ ജന്മദിവസമായ ഒക്ടോബർ - 15 ഐക്യരാഷ്ട്ര സംഘടന ലോക വിദ്യാർത്ഥി ദിനമായി ആഘോഷിക്കുന്നു.

    • ഇന്ത്യയുടെ മിസൈൽ ടെസ്റ്റിംഗ് സെന്റർ ആയ വീലർ ദ്വീപിന്റെ പുതിയ പേരാണ് അബ്ദുൽ കലാം  ദ്വീപ് 

    പ്രധാന പുസ്തകങ്ങൾ 

    • അഗ്നിച്ചിറകുകൾ (ആത്മകഥ)

    • ഇഗ്‌നൈറ്റഡ്‌ മൈൻഡ്‌സ് 

    • ഇൻസ്പയറിങ് തോട്ട്സ് 

    • ഇൻഡൊമിറ്റബിൾ സ്പിരിറ്റ് 

    • ദി ലൂമിനസ് സ്പാർക്ക്സ് 

     


    Related Questions:

    ഇന്ത്യയിൽ പ്രസിഡന്റ് രാജിവെക്കുകയോ, മരിക്കുകയോ, പാർലമെന്റ് പുറത്താ ക്കുകയോ ചെയ്താൽ അദ്ദേഹത്തിന്റെ ചുമതലകൾ വഹിക്കുന്നത് ആരാണ് ?
    The power to dissolve the Lok Sabha is vested with

    ഇന്ത്യൻ വൈസ് പ്രസിഡന്റിനെ സംബന്ധിച്ച ഏതാനും പ്രസ്താവനകൾ നൽകിയിരിക്കുന്നു. ഇതിൽ ശരിയായിട്ടുള്ളത് കണ്ടെത്തുക.

    i) വൈസ് പ്രസിഡന്റ്റ് രാജ്യസഭയുടെ 'എക്‌സ് ഒഫിഷ്യോ' ചെയർമാനാണ്.

    ii) വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ സംസ്ഥാന നിയമ നിർമ്മാണ സഭകളും പങ്കെടുക്കുന്നു.

    iii) ഇംപീച്ച്മെന്റ് നടപടിയിലൂടെയാണ് വൈസ് പ്രസിഡന്റ്റിനെ ഔദ്യോഗിക സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നത്.

    അമേരിക്കൻ പ്രസിഡൻറ് നെ തെരഞ്ഞെടുക്കുന്നത് എത്ര വർഷത്തേക്കാണ് ?
    സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ?