Question:

എം.വിശ്വേശ്വരയ്യയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് എന്നറിയപ്പെടുന്നു.

2.ഇന്ത്യൻ എൻജിനീയറിങ് ടെക്നോളജിയടെ പിതാവ് എന്നറിയപ്പെടുന്നതും വിശ്വേശ്വരയ്യ തന്നെയാണ്.

3.അദ്ദേഹത്തിൻറെ ജന്മദിനമായ ഒക്ടോബർ 15 'ഇന്ത്യൻ എൻജിനീയേഴ്സ് ഡേ' ആയി ആചരിക്കുന്നു.

A1,2

B1,3

C2,3

D1,2,3

Answer:

A. 1,2

Explanation:

🔹മുൻ മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ. 🔹മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. 🔹എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനുമായ ഇദ്ദേഹത്തെ, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവായും, ഇന്ത്യൻ എൻജിനീയറിങ് ടെക്നോളജിയുടെ പിതാവായും കണക്കാക്കപ്പെടുന്നു. 🔹ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നതും വിശ്വേശ്വരയ്യ ആണ്. 🔹വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 ഇന്ത്യയിൽ എഞ്ചിനിയേഴ്‌സ് ദിനം ആയി ആചരിക്കുന്നു.


Related Questions:

ലാഭം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം, പാരമ്പര്യ സ്വത്തു കൈമാറ്റരീതി എന്നിവ ഏത് സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകളാണ് ?

പ്രത്യക്ഷ പരോക്ഷ നികുതികളെ കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി ഏത് ?

ഇന്ത്യയിൽ തൊഴിലില്ലായ്മയുടെ കണക്കെടുക്കുന്ന സ്ഥാപനം ഏതാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിഗണിക്കുക. 

i)ഇന്ത്യയിൽ ആർ.ബി.ഐ. ക്കാണ് രൂപയും നാണയങ്ങളും പുറത്തിറക്കാനുള്ള കുത്തകാവകാശം ഉള്ളത്.

ii) ഇന്ത്യയുടെ വിദേശനാണയ ശേഖരം സൂക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ആർ. ബി. ഐ. ആണ്.

iii) ഓപ്പൺ മാർക്കറ്റിലെ പ്രവർത്തനങ്ങൾ ആർ. ബി. ഐ. ചെയ്യുന്നത് ഗവണ്മെന്റ് സെക്യൂരിറ്റികളുടെ വില്പനയും വാങ്ങലും മുഖേനയാണ്.

iv) നാണ്യപെരുപ്പം ഉണ്ടാകുമ്പോൾ ആർ. ബി. ഐ. ക്യാഷ് റിസേർവ് റേഷ്യോ കുറക്കുന്നു.

മുകളിലത്തെ ഏതൊക്കെ പ്രസ്താവനകളാണ് ശരി ?

' കയർ നിർമ്മാണം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?