App Logo

No.1 PSC Learning App

1M+ Downloads

ഡച്ചുകാരുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.1595 ൽ ഇന്ത്യയിൽ എത്തിയ വിദേശ ശക്തിയാണ് ഡച്ചുകാർ

2.1602 ലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

C. 1ഉം 2ഉം

Read Explanation:

  • 1595 ലാണ് ഡച്ചുകാർ ഇന്ത്യയിൽ എത്തിയത് എന്ന് കണക്കാക്കപ്പെടുന്നു. എങ്കിലും 1602 ലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത്.

  • ഇന്ത്യാ സമുദ്രമേഖലയിലെ വ്യാപാരകാര്യങ്ങൾക്കായി നെതർലൻഡ് സ്ഥാപിച്ച ഒരു കമ്പനിയാണ് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി.

  • നെതർലൻഡ്സിലെ അസംബ്ലിയായ സ്റ്റേററ്സ് ജനറൽ 1602 മാർച്ച് 20-ന് ചാർട്ടർ ചെയ്തതാണിത്.

  • ഇന്ത്യാ സമുദ്രമേഖലയിലുള്ള രാജ്യങ്ങളിലെ ഡച്ച് വ്യാപാരം നിയന്ത്രിക്കുക, സ്പെയിനുമായുള്ള യുദ്ധത്തിൽ സഹായം നൽകുക എന്നിവയായിരുന്നു കമ്പനി സ്ഥാപിക്കുന്നതിനു പിന്നിലെ ആദ്യലക്ഷ്യം.

  • പ്രധാനമായും വാണിജ്യകാര്യങ്ങൾക്കായി സ്ഥാപിക്കപ്പെട്ടതായിരുന്നെങ്കിലും ഈ മേഖലയിലെ ഭൂപ്രദേശങ്ങൾ കയ്യടക്കുകയും അവിടെയെല്ലാം പരമാധികാര രാഷ്ട്രത്തിനു സമാനമായി കമ്പനി പ്രവർത്തിക്കുകയുമുണ്ടായി


Related Questions:

വാസ്കോഡ ഗാമയെ ആദ്യം സംസ്കരിച്ച സെന്റ് ഫ്രാൻസിസ് പള്ളി എവിടെയാണ്?

കേരളത്തിൽ ആദ്യ കയർ ഫാക്ടറി സ്ഥാപിതമായത് എവിടെ ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.1643 ൽ ഡച്ചുകാർ പുറക്കാട് ,കായംകുളം എന്നിവിടങ്ങളിലെ രാജാക്കന്മാരുമായി ഉടമ്പടികളിൽ ഏർപ്പെട്ടു.

2.പ്രസ്തുത രാജാക്കന്മാർ പഞ്ഞി , ഇരുമ്പ് , തകരം , കറുപ്പ് , ചന്ദനത്തടി മുതലായ സാധനങ്ങൾ ഡച്ചുകാരിൽ നിന്ന് വാങ്ങി പകരം തങ്ങളുടെ നാട്ടിലെ കുരുമുളക് അവർക്ക് കൊടുത്തു കൊള്ളാം എന്നതായിരുന്നു ഉടമ്പടി 

വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർചുഗലിലേക്ക് കൊണ്ട് പോയത് ഏത് വർഷം ?

കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യ യൂറോപ്യൻ ശക്തി ?