App Logo

No.1 PSC Learning App

1M+ Downloads

1957ൽ കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1957 ജൂൺ 13നാണ് വിദ്യാഭ്യാസ ബില്ല് കരട് രൂപത്തിൽ നിയമസഭയിൽ അവതരിപ്പിച്ചത്.

2.1957 സെപ്റ്റംബർ 2ന് സഭയിൽ ബില്ല് പാസ്സാക്കപ്പെട്ടു.

3.സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡൻറ് സുപ്രീംകോടതിക്ക് കൈമാറിയ ആദ്യ അവസരമായിരുന്നു വിദ്യാഭ്യാസ ബില്ല്.

4.1959 ഫെബ്രുവരി 19 നാണ് വിദ്യാഭ്യാസ ബില്ലിന് പ്രസിഡൻറ് അംഗീകാരം നൽകിയത്.

A1,2,4

B2,3,4

C1,3,4

D1,2,3,4

Answer:

B. 2,3,4

Read Explanation:

🔸കേരളത്തിന്‍റെ വിദ്യാഭ്യാസമന്ത്രിയായി ചരിത്രം സൃഷ്ടിച്ച പ്രൊഫ: ജോസഫ് മുണ്ടശ്ശേരി 1957 ജൂലൈ 13-നാണ് വിദ്യാഭ്യാസ ബിൽ കരട് രൂപത്തിൽ നിയമസഭയിൽ അവതരിപ്പിച്ചത്. 🔸സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മെച്ചപ്പെട്ട സംഘാടനവും വളർച്ചയുമാണ് വിദ്യാഭ്യാസ ബില്ലിലെ പ്രധാന ലക്ഷ്യം ആയിരുന്നത് 🔸എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപക നിയമനവും പി.എസ്.സിക്ക് വിടണം എന്നത് ആ ബില്ലിലെ പ്രധാന നിർദ്ദേശമായിരുന്നു. 🔸1957 സെപ്റ്റംബർ രണ്ടിന് ബിൽ പാസാക്കി ഗവർണർക്ക് സമർപ്പിച്ചശേഷം പ്രസിഡണ്ടിന് അയച്ചു . 🔸പ്രസിഡൻറ് വിദഗ്ധ ഉപദേശത്തിന് ആയി ബിൽ സുപ്രീം കോടതിക്ക് കൈമാറി.സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡൻറ് സുപ്രീംകോടതി കൈമാറിയ ആദ്യ അവസരമായിരുന്നു വിദ്യാഭ്യാസ ബില്ല്. 🔸1959 ഫെബ്രുവരി 19-ന് വിദ്യാഭ്യാസ ബില്ലിന് പ്രസിഡൻറ് അംഗീകാരം നൽകി.


Related Questions:

1957- ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി?

19 ാം നൂറ്റാണ്ടില്‍ ‍‍ജനിച്ച ഏക കേരള മുഖ്യമന്ത്രി ആര്?

വിമോചന സമരം നടന്ന വര്‍ഷം ഏത് ?

ചാലിയാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വ്യക്തി ?

In _____ Kerala Land Reforms Act was passed.