Challenger App

No.1 PSC Learning App

1M+ Downloads

എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ടുകൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. പെറുവിൻ്റെ കടൽതീരത്ത് ഉണ്ടാകുന്ന ഉഷ്ണജല പ്രവാഹ്മാണിത്.
  2. എൽ നിനോ എന്ന വാക്കിൻറെ അർത്ഥം 'ഉണ്ണിയേശു' എന്നാണ്
  3. എല്ലാ വർഷവും എൽ നിനോ പ്രതിഭാസം ഉണ്ടാകുന്നു

    Aഎല്ലാം ശരി

    Bi, ii ശരി

    Ci തെറ്റ്, iii ശരി

    Dii മാത്രം ശരി

    Answer:

    B. i, ii ശരി

    Read Explanation:

    • കിഴക്കൻ പെറുവിൽ (പസഫിക്ക് സമുദ്രത്തിൽ) രൂപപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസങ്ങളിലൊന്നാണ് എൽ നിനോ.
    • സമുദ്രജലം ചൂട് പിടിക്കുന്ന പ്രതിഭാസമാണ് ഇത്. 
    • ഈ ഉഷ്ണജലപ്രവാഹത്തിൻറെ അനന്തരഫലമായി ഭൂഗോളത്തിന്റെ ഇതരഭാഗങ്ങളിൽ അതികഠിനമായ മഴയും, പ്രളയവും, പ്രളയാനന്തര വരൾച്ചയും, കാട്ടുതീയും മറ്റും ഉണ്ടാകുന്നു.
    • 1600 -ൽ  തെക്കേ അമേരിക്കയിലെ മത്സ്യത്തൊഴിലാളികളാണ് ഈ വസ്തുത ആദ്യം തിരിച്ചറിഞ്ഞത്.
    • എൽ നിനോ എന്ന വാക്കിനർത്ഥം 'ഉണ്ണിയേശു' എന്നാണ്, ക്രിസ്തുമസ് മാസമായ ഡിസംബറിൽ ഉണ്ടാകുന്ന പ്രതിഭാസം ആയതിനാലാണ് ഈ പേര് ലഭിച്ചത്.
    • മൂന്ന് മുതൽ ഏഴ് വർഷങ്ങളുടെ ഇടവേളകളിൽ ആണ് എൽനിനോ പ്രതിഭാസം ഉണ്ടാകുന്നത്.

    Related Questions:

    2024 ൽ ഏഷ്യയിൽ വീശിയ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് ഏത് ?
    Which country is known as the Lady of Snow?
    ഇന്ത്യയുടെ കിഴക്ക് - പടിഞ്ഞാറ് ഡിഗ്രീ വ്യത്യാസം ഏകദേശം
    2023 ഡിസംബറിൽ ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച സജീവ അഗ്നിപർവ്വതം ഏത് ?

    Which of the following statements related to the ionosphere is true?

    1. It is located in the Earth's lower atmosphere.
    2. The ionization process is in this region is primarily influenced by solar radiation and cosmic rays from the Sun.
    3. This region is crucial for the reflection of radio waves, allowing long-distance radio communication by bouncing signals back to the Earth's surface.