ഇന്ത്യൻ ഭരണഘടനയിലെ അടിയന്തിരാവസ്ഥാ പ്രഖ്യാപന വ്യവസ്ഥകളെക്കുറിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
- ഇന്ത്യയുടെ മൊത്തമായോ, ഏതെങ്കിലും പ്രദേശത്തിൻ്റേയോ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കുന്ന ഗുരുതരമായ സാഹചര്യം നിലനിൽക്കുന്നതായി രാഷ്ട്രപതിക്ക് ബോധ്യപ്പെട്ടാൽ, അത്തരമൊരു ഭീഷണിയെ നേരിടാനായി അദ്ദേഹം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുക.
- അടിയന്തിരാവസ്ഥാ പ്രഖ്യാപനം നടത്തുന്നതിനായി കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം രേഖാമൂലം അദ്ദേഹത്തെ അറിയിച്ചിട്ടില്ലെങ്കിൽ രാഷ്ട്രപതി അത്തരമൊരു പ്രഖ്യാപനം പുറപ്പെടുവിക്കാൻ പാടില്ല.
- ആർട്ടിക്കിൾ 352 പ്രകാരം രാഷ്ട്രപതി പുറപ്പെടുവിക്കുന്ന ഓരോ അടിയന്തിരാവസ്ഥാ പ്രഖ്യാപനവും പാർലമെൻ്റിൻ്റെ ഇരു സഭകളുടേയും അംഗീകാരത്തിനായി സഭകൾക്ക് മുമ്പാകെ വയ്ക്കേണ്ടതാണ്. കൂടാതെ ആറ് മാസത്തിന് ശേഷം പാർലമെന്റിന്റെ ഇരു സഭകളുടെയും അംഗീകാരം പ്രഖ്യാപനത്തിന് ലഭിച്ചില്ലായെങ്കിൽ രാഷ്ട്രപതിയുടെ അടി യന്തിരാവസ്ഥാ പ്രഖ്യാപനം നിർത്തലാകുന്നതാണ്.
Aഎല്ലാം ശരി
Bഒന്നും മൂന്നും ശരി
Cഒന്ന് തെറ്റ്, മൂന്ന് ശരി
Dഒന്നും രണ്ടും ശരി