App Logo

No.1 PSC Learning App

1M+ Downloads

കരിവെള്ളൂർ സമരവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. കണ്ണൂരിലെ കരിവെള്ളൂരിൽ ജന്മിവ്യവസ്ഥക്കെതിരേ നടന്ന ഒരു സുപ്രധാന കർഷക സമരമായിരുന്നു കരിവെള്ളൂർ സമരം
  2. കെ.ദേവയാനി കരിവെള്ളൂർ സമര നായിക എന്നറിയപ്പെടുന്നു.
  3. 1948ലാണ് കരിവെള്ളൂർ സമരം നടന്നത്.

    Aഎല്ലാം ശരി

    Bi മാത്രം ശരി

    Ci, ii ശരി

    Dii മാത്രം ശരി

    Answer:

    C. i, ii ശരി

    Read Explanation:

    കരിവെള്ളൂർ സമരം

    • കേരളത്തിലെ കരിവെള്ളൂരിൽ 1946 ൽ ജന്മിവ്യവസ്ഥക്കെതിരേ നടന്ന ഒരു സുപ്രധാന കർഷക  സമരം.
    • രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് രാജ്യത്തെങ്ങും കടുത്ത ക്ഷാമവും പട്ടിണിയും നേരിട്ടു.
    • എന്നാൽ ചിറക്കൽ കോവിലകത്തെ ജന്മികൾ, സാധാരണക്കാരെ ചൂഷണം ചെയ്യാൻ നെല്ല് അവരുടെതന്നെ പത്തായത്തിൽ പൂഴ്ത്തിവെച്ചു.
    • ഇതായിരുന്നു കരിവെള്ളൂർ സമരം ഉണ്ടായതിൻ്റെ മുഖ്യ കാരണം.
    • കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമാണ്,കരിവെള്ളൂർ സമര നായിക എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ. ദേവയാനി.

    Related Questions:

    Kurichia also known as :
    The year of Colachal battle:
    The Channar Agitation achieved its objectives in the year:
    നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത് ആര് ?
    ചീമേനി എസ്റ്റേറ്റ് സമരം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?