Challenger App

No.1 PSC Learning App

1M+ Downloads

തെർമോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

  1. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 80 മുതൽ 400 കിലോമീറ്റർ അകലെയാണ് തെർമോസ്ഫിയർ സ്ഥിതി ചെയ്യുന്നത്.
  2. തെർമോസ്ഫിയറിന് മുകളിലേക്ക് പോകുമ്പോൾ താപനില കുറയുന്നു.
  3. തെർമോസ്ഫിയറിന് മുകളിലുള്ള പാളിയെ എക്സോസ്ഫിയർ (Exosphere) എന്ന് വിളിക്കുന്നു.

    Aഎല്ലാം തെറ്റ്

    B2, 3 തെറ്റ്

    C2 മാത്രം തെറ്റ്

    D1, 2 തെറ്റ്

    Answer:

    C. 2 മാത്രം തെറ്റ്

    Read Explanation:

    തെർമോസ്ഫിയർ

    • അന്തരീക്ഷത്തിൽ 80 മുതൽ 400km വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ ഭാഗം.
    • ഉയരം കൂടും തോറും താപനില കൂടുന്നു.
    • ഏറ്റവും താപനില കൂടിയ അന്തരീക്ഷ മണ്ഡലം.
    • വൈദ്യുത ചാർജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ളത്  കൊണ്ട് ഈ പാളിയെ
    • അയണോസ്ഫിയർ എന്നും വിളിക്കുന്നു.
    • ഭൂമിയിൽ നിന്നും അയയ്ക്കുന്ന റേഡിയോതരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്ക് തന്നെ തിരിച്ചയക്കുന്നത് ഈ പാളിയാണ്.
    • തെർമോസ്ഫിയറിന് മുകളിലുള്ള പാളിയെ എക്സോസ്ഫിയർ (Exosphere) എന്ന് വിളിക്കുന്നു.

    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂപടങ്ങൾ ഉപയോഗിക്കുന്ന മേഖലകൾ ഏതെല്ലാം ?

    1. ഭൂമിശാസ്ത്ര പഠനമേഖല
    2. പ്രതിരോധ മേഖല
    3. വിനോദ സഞ്ചാരമേഖല
    4. ഗതാഗത മേഖല 
      വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് മാതൃഭൂഖണ്ഡമായ പാൻജിയ വിഭജിച്ചുണ്ടായ ഭൂഖണ്ഡങ്ങളായ ലൗറേഷ്യയെയും, ഗോൻഡ്വാനാ ലാൻഡ്നെയും തമ്മിൽ വേർതിരിച്ചിരുന്ന സമുദ്രം ?
      2025 ജൂലായിൽ തെക്കൻ ചൈന കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റ്?
      ഏറ്റവും കൂടുതൽ വളഞ്ഞു പുളഞ്ഞൊഴുകുന്ന നദി ഏതാണ് ?
      എന്താണ് കാർമാൻ രേഖ (Kármán Line) ?