Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ : 310(1) - കവർച്ച നടത്തുന്ന സ്ഥലത്തെ ഏതെങ്കിലും വ്യക്തി, കവർച്ചയെ സഹായിക്കുന്നുവെങ്കിൽ, ആ വ്യക്തിയേയും, കൂട്ടായ്മ കവർച്ചയുടെ കുറ്റവാളിയായി കരുതാം.
  2. സെക്ഷൻ : 310(3) - കൂട്ടായ്മ കവർച്ച നടത്തുന്നതിനിടയിൽ അവരിലൊരാൾ ഒരു കൊലപാതകം നടത്തുന്നുവെങ്കിൽ, ആ കവർച്ചയിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കും മരണ ശിക്ഷയോ, ജീവപര്യന്തം തടവോ, 10 വർഷം വരെ ആകാവുന്ന കഠിന തടവോ, കൂടാതെ പിഴശിക്ഷയും ലഭിക്കാവുന്നതാണ്.
  3. സെക്ഷൻ : 310(4) - കൂട്ടായ്മ കവർച്ചയ്ക്ക് തയ്യാറെടുക്കുന്ന ഏതൊരു വ്യക്തിയും, 10 വർഷം വരെ ആകാവുന്ന കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്.

    A1 മാത്രം ശരി

    B3 മാത്രം ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    C. എല്ലാം ശരി

    Read Explanation:

    സെക്ഷൻ: 310(1)

    • കവർച്ച നടത്തുന്ന സ്ഥലത്തെ ഏതെങ്കിലും വ്യക്തി, കവർച്ചയെ സഹായിക്കുന്നുവെങ്കിൽ, ആ വ്യക്തിയേയും, കൂട്ടായ്മ കവർച്ചയുടെ കുറ്റവാളിയായി കരുതാം.

    സെക്ഷൻ: 310(2)

    • ശിക്ഷ : ജീവപര്യന്തം തടവിനോ, 10 വർഷം വരെ ആകാവുന്ന കഠിന തടവിനോ ശിക്ഷിക്കപ്പെടാം. ഒപ്പം പിഴയും.

    സെക്ഷൻ: 310(3)

    • കൂട്ടായ്മ കവർച്ച നടത്തുന്നതിനിടയിൽ അവരിലൊരാൾ ഒരു കൊലപാതകം നടത്തുന്നുവെങ്കിൽ, ആ കവർച്ചയിൽ ഉൾപ്പെട്ട എല്ലാ വ്യക്തികൾക്കും മരണ ശിക്ഷയോ, ജീവപര്യന്തം തടവോ, 10 വർഷം വരെ ആകാവുന്ന കഠിന തടവോ, കൂടാതെ പിഴശിക്ഷയും ലഭിക്കാവുന്നതാണ്.

    സെക്ഷൻ: 310(4)

    • കൂട്ടായ്മ കവർച്ചയ്ക്ക് തയ്യാറെടുക്കുന്ന ഏതൊരു വ്യക്തിയും, 10 വർഷം വരെ ആകാവുന്ന കഠിന തടവിനും, പിഴ ശിക്ഷയ്ക്കും അർഹനാണ്.


    Related Questions:

    ഭീകര പ്രവർത്തനങ്ങളാൽ പരിശീലനം നൽകുന്നതിനായി ക്യാമ്പുകൾ സംഘടിപ്പിക്കുകയോ,ഏതെങ്കിലും വ്യക്തികളെ ഇതിനായി റിക്രൂട്ട് ചെയ്യുന്നതിനെയോക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ഭാരതീയ സാക്ഷ്യ അധിനിയമിൽ ഏതു സെക്ഷനാണ് പോലീസ് ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതം ഏതെങ്കിലും കുറ്റകൃത്യത്തിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരെ തെളിയിക്കാൻ പാടില്ല എന്ന് പറഞ്ഞിട്ടുള്ളത്?
    തട്ടിക്കൊണ്ടുപോകലിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
    ചില കുറ്റകൃത്യങ്ങൾക്ക് ഇരയായ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട BNS ലെ സെക്ഷൻ ഏത് ?

    താഴെ പറയുന്നതിൽ ഭാരതീയ ന്യായസംഹിതയുമായി (BNS) ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

    (A) ഈ നിയമസംഹിതയ്ക്ക് ഇന്ത്യൻ പ്രസിഡണ്ടിൻ്റെ അംഗീകാരം ലഭിച്ചത് 2023 നവംബർ 25-ന് ആണ്.

    (B) നിലവിലെ ഭാരതീയ ന്യായ | സംഹിതയിൽ (BNS) 385 വകുപ്പുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

    (C) ഈ നിയമത്തിൻ്റെ ഒരു പ്രത്യേകതയാണ് ചില കുറ്റകൃത്യങ്ങൾക്ക് ഒരു നിശ്ചിത കാലയളവിലെ സാമൂഹ്യസേവനം ശിക്ഷയായി വിധിച്ചിട്ടുണ്ട്.